ഇനി സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടെങ്കിൽ അത് ആ സൂപ്പർ നടനൊപ്പം മാത്രം ആയിരിക്കും; ജയറാമിനെ ഞെട്ടിച്ച പാർവതിയുടെ വെളിപ്പെടുത്തൽ

13385

മലയാള സിനിമയിലേക്ക് വിടർന്ന കണ്ണുകളും, ഇടതൂർന്ന മുടിയും, മനോഹരമായ പുഞ്ചിരിയും ഐശ്വര്യം തുളുമ്പുന്ന മുഖവുമുള്ള ശാലീന സുന്ദരിയായി എത്തിയ താരമായിരുന്നു അശ്വതി എന്ന പാർവതി ജയറാം. മലയാളികൾക്ക് സമ്മാനിച്ചുകൊണ്ടാണ് പാർവതി സിനിമയിലേക്ക് കടന്നെത്തുന്നത്.

ബാലചന്ദ്ര മേനോന്റെ വിവാഹിതരെ ഇതിലേ ഇതിലേ എന്ന സിനിമയിലൂടെ എത്തിയ പാർവ്വതി പിന്നീട് മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത സൂപ്പർ നായികയായി മാറുകയായിരുന്നു. ഒരേ സമയം മലയാളത്തിന്റെ സൂപ്പർ താരങ്ങൾക്ക് ഒപ്പവും യുവ നിരയ്ക്ക് ഒപ്പവും പാർവ്വതി നായികയായി എത്തി.

Advertisements

പിന്നീട് താൻ നായികയായി തിളങ്ങി നിൽക്കുമ്പോൾ സിനിമയിലേക്ക് എത്തിയ താരതമ്യേന പുതുമുഖമായ ജയറാമിനെ നടി പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ജയറാമിന്റെ ആദ്യ ചിത്രമായ അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം, സ്വാഗതം, വർണം, പുതിയകരുക്കൾ, പ്രാദേശിക വാർത്തകൾ, തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Also Read
മാളവിക മോഹന്റെ ആരാധകരെ കോരിത്തരിപ്പിച്ച 10 കിണ്ണംകാച്ചി ഫോട്ടോകൾ കാണാം….

ജയറാം പാർവ്വതി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത് മാളവികയും കാളിദാസും. കാളിദാസ് മലയാള സിനിമയിൽ വളർന്നു വന്നുകൊണ്ടിരിക്കുന്ന ഒരു യുവ നായകനാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ അച്ഛനോടൊപ്പം ബാലതാരമായാണ് താരം സിനിമയിൽ രംഗപ്രവേശം ചെയ്തത്. മകൾ മാളവിക ഒരു മോഡലുമാണ്.

അതേ സമയം ഒരു അഭിനേത്രി മാത്രമായിരുന്നില്ല മറിച്ച് കോസ്റ്റ്യൂം ഡിസൈനറും, മികച്ച ക്ലാസിക്കൽ ഡാൻസറും കൂടി ആയിരുന്നു പാർവ്വതി. വിവാഹം കഴിഞ്ഞതോടെ അഭിനയത്തോട് വിട പറഞ്ഞ പാർവ്വതി സോഷ്യൽ മീഡിയയിലും പൊതു പരിപാടികളിലും എല്ലാം സജീവം ആയിരുന്നു.

അതേ സമയം സിനിമയിൽ നിന്നും പിന്മാറിയെങ്കിലും ഇപ്പോഴും പാർവ്വതിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുക ആണ് മലയാളി പ്രേക്ഷകർ. എന്നാൽ മുമ്പ് ഒരിക്കൽ പാർവതി തന്റെ സിനിമിലേക്കുള്ള തിരുച്ചു വരവി പറ്റിയുള്ള ആഗ്രഹം തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

മലയാള സിനിമയിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടെങ്കിൽ അത് മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ചിത്രത്തിൽ നായികയായി എത്തണമെന്നാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതേ സമയം നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ് മമ്മൂട്ടിയും പാർവതിയും.

സിനിമകളിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കിൽ അത് ആ മമ്മൂട്ടിയോട് ഒപ്പം ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് പാർവതി പറഞ്ഞത് അടുത്തിടെ ജയറാമാണ് വെളിപ്പെടുത്തിയത്. തന്റെ ഭർത്താവ് കൂടിയായ ജയറാമിനെ പറ്റിയും അദ്ദേഹത്തിന്റെ അഭിനയത്തെ പറ്റിയും ജയറാന് ഒപ്പം അഭിനയിക്കുന്ന നായികമാരെ കുറിച്ചും പാർവതിയും തുറന്നു പറഞ്ഞിരുന്നു.

ജയറാം ഉർവശി എന്ന നായികയുമായി സ്‌ക്രീൻ പങ്കിടുന്നതാണ് പാർവ്വതിക്ക് ഏറ്റവും ഇഷ്ടം. ഉർവശി എന്നത് മറ്റൊരു നടിമാർക്കും പകരം വെക്കാൻ കഴിയാത്ത അസാധ്യ അഭിനയ തിലകം ആണെന്നും പാർവതി പറയുന്നു. ഒപ്പം ജയറാമിന്റെ നായികമാരിൽ ഉർവശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാർക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും താരം പറയുന്നു.

താൻ ഏതു നായികക്കൊപ്പം അഭിനയിക്കാനാണ് പാർവതി ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും ജയറാം നൽകിയ മറുപടി ഉർവശിയുടെ പേരാകും പാർവതി പറയുകയെന്നാണ് ജയറാം തുറന്നു പറയുന്നത്. തന്റെ നായികമാരിൽ ഉർവശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാർക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും ജയറാം പ്രമുഖ മാധ്യമത്തോട് പങ്കുവെച്ചു.

Also Read
തകര്‍ത്തഭിനയിച്ച് സ്വാസിക, ചതുരത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത്

Advertisement