രാവിലെ എഴുന്നേറ്റ് കാല്‍ തൊട്ട് വണങ്ങണം, ഭക്ഷണം കഴിക്കാതെ കാത്തിരിക്കണം; ഭര്‍ത്താവ് ഡോമിനേറ്റിങ് ആയാലും കുഴപ്പമില്ല, നോ പറഞ്ഞാല്‍ സ്വീകരിക്കും: സ്വാസിക

129

സീരിയല്‍ ലോകത്തു നിന്നും സിനിമയിലെത്തി തിളങ്ങുന്ന താരങ്ങളില്‍ മുന്‍പന്തിയിലാണ് നടി സ്വാസിക, സീത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സ്വാസികയ്ക്ക് നിരവധി ആരാധകരാണുള്ളത്.

അതേസമയം, തന്റെ പഴയ നിലപാടുകളില്‍ നിന്നും മാറിയിട്ടില്ലെന്നും ഇന്നും താന്‍ അതുപോലെയാണെന്നും പറയുകയാണ് സ്വാസിക. മുന്‍പ് താന്‍ ഭര്‍ത്താവ് തന്നെ നിയന്ത്രിക്കുന്ന ആളായാലും കുഴപ്പമില്ല എന്ന് പറഞ്ഞിരുന്നെന്നും ഇന്നും താന്‍ അതുപോലെ വിസ്വസിക്കുന്ന ആളാണെന്നും നടി സ്വാസിക പറയുന്നു.

Advertisements

കല്യാണം കഴിച്ച് ഫാമിലിയായി ജീവിക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. കല്യാണം താല്‍പര്യമില്ല എന്നൊരു മനോഭാവമില്ലെന്നും പക്ഷേ അതിന് വേണ്ടി ഒരു തിടുക്കമില്ലെന്നാണ് സ്വാസിക പറയുന്നത്.

ഇത്ര വയസായി, അതുകൊണ്ട് ഇപ്പോള്‍ തന്നെ കല്യാണം കഴിക്കണമെന്നൊരു ചിന്തയില്ല. നല്ല രീതിയില്‍ വരുമ്പോള്‍ വരട്ടെയെന്നുള്ളതേയുള്ളൂ. പക്ഷേ കഴിക്കില്ല എന്നൊരു ആറ്റിറ്റിയൂഡ് ഇല്ലെന്നും താരം മനസ് തുറക്കുന്നു.

ALSO READ- അതില്ലാത്ത കാലത്താണ് മോഹന്‍ലാല്‍ ഇക്കണ്ട പണിയെല്ലാം അതിനകത്ത് കാണിച്ച് വെച്ചത്, മമ്മൂട്ടിയെ കൊണ്ട് ചെയ്യാന്‍ പറ്റില്ല; ഭദ്രന്‍

തന്റെ ഭര്‍ത്താവ് നോ പറഞ്ഞാല്‍ സ്വീകരിക്കാന്‍ തയാറാണെന്നും ഡോമിനേറ്റിങ് ആവുന്നതില്‍ പ്രശ്നമില്ലെന്നും താരം അഭിപ്രായപ്പെട്ടു. അതേസമയം, ഇത് തന്റെ ആഗ്രഹങ്ങളാണെന്നും മറ്റുള്ളവരും ഇങ്ങനെ ചെയ്യണമെന്ന് താന്‍ ഒരിക്കലും പറയില്ലെന്നാണ് സ്വാസിക 24ന്യൂസിനോട് പറഞ്ഞത്.

തനിക്ക് പ്രണയമെന്ന വികാരത്തോട് ഭയങ്കര അറ്റാച്ച്‌മെന്റുള്ളതാണ്. അതുകൊണ്ടുതന്നെ കല്യാണം ഭയങ്കര പവിത്രമായി കാണുന്ന ആളുമാണ്. സീത സീരിയല്‍ നടക്കുന്ന സമയത്ത് എന്റെ ഹസ്ബന്‍ഡ് കുറച്ച് ഡോമിനേറ്റിങ് പവറുള്ള ആളായാലും കുഴപ്പമില്ല എന്ന് പറഞ്ഞിരുന്നുവെന്നും സ്വാസിക മനസ് തുറക്കുന്നു.

തനിക്ക് കുറച്ച് ഫ്രീഡം റെസ്ട്രിക്റ്റ് ചെയ്യുന്ന ഭര്‍ത്താവിനെ ലഭിച്ചാലും കുഴപ്പമില്ല. എനിക്ക് കുഴപ്പമില്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ, എല്ലാ സ്ത്രീകളും അങ്ങനെ ആവണം എന്ന് ഞാന്‍ പറഞ്ഞില്ലെന്നാണ് സ്വാസിക പറയുന്നത്.

ALSO READ- കൂടെ അഭിനയിച്ചവരിൽ ഏറ്റവും ഇഷ്ടമുള്ള നടിയാര്: തുറന്നു പറഞ്ഞ് പൃഥ്വിരാജ്, വൈറൽ

കുക്ക് ചെയ്യുന്നത് ഇഷ്ടമാണ്. ഹസ്ബന്‍ഡ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ വെയ്റ്റ് ചെയ്ത് ഇരിക്കുന്നതും ഇഷ്ടമാണ്. രാവിലെ എഴുന്നേറ്റ് കാല്‍ തൊട്ട് വണങ്ങമെന്നുണ്ട്, പ്രാക്ടിക്കലാകുമോ എന്നറിയില്ലെന്നും ഇതൊക്കെ തന്റെ ഇഷ്ടങ്ങള്‍ മാത്രമാണെന്നും സ്വാസിക പറയുന്നുണ്ട്.

അതുപോലെയുള്ള ലൈഫ് സ്‌റ്റൈല്‍ എനിക്ക് ഇഷ്ടമാണ്. അല്പം ഡോമിനേറ്റിങ് പവറുള്ള ഹസ്ബന്‍ഡ് ഇടക്ക് നോ പറയണമെന്നുണ്ടെങ്കില്‍ നോ പറയാനും അത് ആക്സപ്റ്റ് ചെയ്യാനുമൊക്കെ ഇഷ്ടമുള്ള ആളാണ് ഞാനെന്നും താരം വിശദീകരിക്കുന്നുണ്ട്.


ഇതൊക്കെ എന്റെ വിവാഹ സങ്കല്‍പവും പ്രണയ സങ്കല്‍പ്പവുമാണ്. മറ്റുള്ളവരും ഇങ്ങനെ ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. സ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്ന വിഷയത്തെ പറ്റി എനിക്കൊന്നും പറയാനില്ലെന്നും സ്വാസിക പറഞ്ഞു.

Advertisement