Home Entertainment Celebrities

എനിക്ക് ബോയ് ഫ്രണ്ടുണ്ട്, എങ്കിൽ ഫിസിക്കൽ റിലേഷനും ഉണ്ടാവും; ഫീലിംഗ് ക്യാമറയ്ക്ക് മുന്നിൽ കാണിക്കേണ്ട ആവശ്യമില്ല; കിടന്ന് മറിഞ്ഞിട്ട് സ്‌ക്രിപ്റ്റ് ഡിമാന്റ് എന്ന് വിമർശനത്തോട് സ്വാസിക

2341

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങി വലിയ വിജയവും പ്രശംസയും നേടിയെടുത്ത സിനിമ ആയിരുന്നു ചതുരം. പ്രമുഖ സിനിമാ സീരിയൽ നടിയായ സ്വാസിക ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

അലൻസിയർ, റോഷൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു. അതീവ ഗ്ലാമറസ്സ് വേഷത്തിൽ ആയിരുന്നു സ്വാസിക ഈ ചിത്രത്തിൽ എത്തിയത്. സ്വാസികയും റോഷനും, സ്വാസികയും അലൻസിയറും ആയി ഒക്കെയുള്ള ഹോട്ട് രംഗങ്ങൾ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു.

Advertisements

ചിത്രത്തിന്റെ ഓടിടി സ്ട്രീമിങ് ആരംഭിച്ചതോടെ ചതുരത്തിലെ സ്വാസികയുടെ പെർഫോമൻസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഭിനന്ദനത്തിന് ഒപ്പം താരത്തിന് എതിരെ രൂക്ഷമായ വിമർശനവും ഉയർന്നിരുന്നു.

ALSO READ- നടിമാരുടെ മുഖത്തേക്ക് അല്ല എല്ലാവരും ക്യാമറ പിടിക്കുന്നത്, അതുകൊണ്ട് നടിമാർക്ക് കഴിവ് പുറത്തെടുക്കാൻ ആവുന്നില്ല; തുറന്നടിച്ച് മംമ്ത മോഹൻദാസ്

ഇതിനിടെ താരം ചതുരം സിനിമയുടെ സ്‌ക്രിപ്റ്റ് ഡിമാന്റ് ചെയ്തതിനാലാണ് അത്തരം സീനുകൾ ചെയ്തെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാൽ, കിടന്ന് മറിഞ്ഞിട്ട് സ്‌ക്രിപ്റ്റ് ഡിമാന്റ് എന്ന ഡയലോഗ് ആണ് എന്ന കമന്റിന് ആണ് ഇപ്പോൾ താരം മറുപടി നൽകിയിരിക്കുന്നത്.

തനിക്ക് അത്തരം ഒരു ഫീലുണ്ടെങ്കിൽ അത് ക്യാമറയുടെ മുന്നിൽ കിടന്ന് അത്രയും പേരുടെ മുന്നിൽ വച്ച് കാണിക്കേണ്ട ആവശ്യമില്ലെന്നാണ് സ്വാസിക തുറന്നടിക്കുന്നത്. തനിക്ക് ഒരു റിലേഷനുണ്ട്. ഇപ്പോൾ എല്ലാവരും ലിവിങ് റ്റു ഗെദറിലും ഒരുമിച്ചു കറങ്ങാനും ബോയ് ഫ്രണ്ടുണ്ടെങ്കിൽ ഫിസിക്കൽ റിലേഷനും എല്ലാം സർവ്വ സാധാരണമാണ്.

ALSO READ- പു ക വ ലിയും മദ്യ പാ ന വും ഒന്നുമല്ല ല ഹ രി, അതിനേക്കാൾ വലിയ ഒരു ല ഹ രി യുണ്ട്, തന്റെ പ്രണയത്തെ കുറിച്ച് നടി സംയുക്ത മേനോന്റെ വെളിപ്പെടുത്തൽ

തനിക്കും ബോയ്ഫ്രണ്ടിനൊപ്പം പോകാനും കറങ്ങാനുമുള്ള സ്വതന്ത്രമുണ്ട്. കഷ്ടപ്പെട്ട് മേക്കപ്പിട്ട് ക്യാമറയ്ക്ക് മുന്നിൽ ചെയ്യേണ്ട കാര്യമില്ല. അത്രയും ദാരിദ്യം തനിക്കില്ലെന്നും താരം കമന്റിന് മറുപടിയായി പറയുകയാണ്.

Advertisement