വസ്ത്രം മുട്ടുവരെയുണ്ടെങ്കില്‍ വെട്ടിക്കുറക്കാന്‍ പറയും, തനിക്ക് അത്ര തുണി മതിയെന്ന് അശ്ലീല ചുവയോടെ പറഞ്ഞ സംവിധായന് കിടിലന്‍ മറുപടിയുമായി തമന്ന

156

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താര സുന്ദരിയാണ് തമന്ന ഭാട്ടിയ. ബോളുവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചേക്കേറിയ തമന്ന മോഡലിംഗിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അരങ്ങേറ്റം ഹിന്ദിയിലൂടെ ആയിരുന്നെങ്കിലും തമിഴും തെലുങ്കും അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലൂടെ ആണ് താരം ഒന്നാം നിരയിലേക്ക് ഉയര്‍ന്നത്.

Advertisements

മുതിര്‍ന്ന താരങ്ങള്‍ക്കും യുവ സൂപ്പര്‍താരങ്ങള്‍ക്കും എല്ലാം ഒപ്പം തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിനു മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുണ്ട്. സൂപ്പര്‍ താര ബിഗ് ബജറ്റ് സിനിമകളില്‍ നായികയായ തമന്ന ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലും ശ്രദ്ധയമായ വേഷത്തില്‍ എത്തിയിരുന്നു.

Also Read : ഗ്ലാമര്‍ ലുക്കില്‍ അതിസുന്ദരിയായി മീര ജാസ്മിന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

തന്റെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചും അടുത്തിടെ തമന്ന തുറന്നുസംസാരിച്ചിരുന്നു. പ്രമുഖ നടന്‍ വിജയ് വര്‍മ്മയാണ് താരത്തിന്റെ പങ്കാളി. ലൗ സ്റ്റോറീസില്‍ തമന്നയ്ക്കൊപ്പം വിജയ് വര്‍മ്മയും എത്തിയിട്ടുണ്ട്. തമന്നയുമായി ബന്ധപ്പെട്ട് സംവിധായകന്‍ സൂരജ് നടത്തിയ പരാമര്‍ശം അടുത്തിടെ വലിയ വിവാദമായിരുന്നു.

എന്നാല്‍ തമന്നയെ മാത്രമല്ല, നടിമാരെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലായിരുന്നു സംവിധായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. തനിക്ക് നടിമാരെ സാരി ചുറ്റിപ്പിക്കുന്നതില്‍ താത്പര്യമില്ലെന്നും നമ്മുടേത് ലോ ക്ലാസ് പ്രേക്ഷകരായതിനാല്‍ അവര്‍ പണം നല്‍കി സിനിമ കാണാന്‍ വരുന്നത് അടി കാണാനും ഗ്ലാമറസായ നായികയെ കാണാനുമാണെന്ന് സംവിധായകന്‍ പറഞ്ഞു.

Also Read: കൊള്ളാവുന്ന നടമാരോട് കഥ പറയാൻ ഡേറ്റ് കിട്ടാത്തത് കൊണ്ടാണ് എന്നോട് കഥ പറയുന്നത് എന്നറിയാം; നിങ്ങളുടെ ജീവിതം അവിടെ തീരുമെന്ന് താൻ പറയാറുണ്ട്: അജു വർഗീസ്

ജനങ്ങള്‍ കാശു തരുന്നത് വെറുതെയല്ല, തമന്നയുടെ ഗ്ലാമറസ് വേഷം കാണാനാണെന്നും വാണിജ്യ സിനിമയില്‍ തമന്നയ്ക്ക് ഗ്ലാമറസായി അഭിനയിക്കാനേ പറ്റൂവെന്നും എന്നാണ് സൂരജ് പറഞ്ഞത്. താന്‍ നായികമാരുടെ കോസ്റ്റ്യൂം ഡിസൈനര്‍മാരോട് വസ്ത്രത്തിന്റെ ഇറക്കം കുറക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും മുട്ട് വരെയുള്ള വസ്ത്രവുമായി എത്തിയാല്‍ വെട്ടിക്കുറക്കാന്‍ പറയാറുണ്ടെന്നും സൂരജ് പറഞ്ഞു.

മാഡത്തിന് ഇഷ്ടമാവില്ലെന്ന് കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ പറഞ്ഞാല്‍ താന്‍ അവരെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കാറുണ്ടെന്നും സൂരജ് പറഞ്ഞു. സൂരജിന്റെ പരാമര്‍ശത്തിനെതിരെ തമന്നയും രംഗത്തെത്തിയിരുന്നു. സംവിധായകന്‍ സൂരജിന്റെ പ്രസ്താവന തന്നെ വേദനിപ്പിക്കുകയും തനിക്ക് ദേഷ്യം വരികയുമുണ്ടായി എന്നും അദ്ദേഹം ഉടന്‍ മാപ്പ് പറയണമെന്നും തന്നോട് മാത്രമല്ല സിനിമാരംഗത്തെ മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്നും തമന്ന പറയുന്നു.

Advertisement