ആ സമയത്ത് എല്ലാ തിരക്കുകളും മാറ്റി നിര്‍ത്താന്‍ തോന്നി, പിന്നീട് മടങ്ങി വരാന്‍ ശരിക്കും മടിയായിരുന്നു, സിനിമയില്‍ നിന്നും ബ്രേക്കെടുത്തതിന്റെ കാരണം വെളിപ്പെടുത്തി മീര നന്ദന്‍

444

റിയാലിറ്റിഷോയുടെ അവതാരകയായി എത്ത പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് മീരാ നന്ദന്‍. പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ മുല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു മീരാ നന്ദന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അഭിനേത്രി എന്നതില്‍ ഉപരി ഒരു മികച്ച ഗായിക കൂടിയാണ് മീരാ നന്ദന്‍.

Advertisements

മുല്ലയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ തമിഴത്തേക്കും തെലുങ്കിലേക്കും ചേക്കേറിയ നടി അവിടേയും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. പുതിയ മുഖം, കേരള കഫേ, എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്സ്, മല്ലൂസിംഗ്, വാല്മീകി, തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു.

Also Read: ഗ്ലാമര്‍ ലുക്കില്‍ അതിസുന്ദരിയായി മീര ജാസ്മിന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

അതേ സമയം 2017ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് എന്ന സിനിമയ്ക്ക് ശേഷം മീരാ നന്ദന്‍ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുയാണ്. ഇപ്പോള്‍ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുന്ന മീരാ നന്ദന്‍ മോഡലിങ്ങ് രംഗത്തും സജീവമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ പുത്തന്‍ ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറും ഉണ്ട്.

ഇപ്പോഴിതി സിനിമയിലെത്തിയതിനെ കുറിച്ചും ഇടവേള എടുത്തതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് മീര നന്ദന്‍. തന്റെ സിനിമയിലേക്കുള്ള വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും സിനിമ താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ആദ്യ ചിത്രത്തിന് ശേഷം ഒത്തിരി അവസരങ്ങള്‍ വന്നുവെന്നും മീര നന്ദന്‍ പറയുന്നു.

Also Read: കൊള്ളാവുന്ന നടമാരോട് കഥ പറയാൻ ഡേറ്റ് കിട്ടാത്തത് കൊണ്ടാണ് എന്നോട് കഥ പറയുന്നത് എന്നറിയാം; നിങ്ങളുടെ ജീവിതം അവിടെ തീരുമെന്ന് താൻ പറയാറുണ്ട്: അജു വർഗീസ്

തന്നെ തേടിയെത്തിയതെല്ലാം നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമയില്‍ തുടര്‍ച്ചയായി ജോലി ചെയ്തപ്പോള്‍ അതില്‍ നിന്നെല്ലാം ബ്രേക്ക് എടുക്കണമെന്ന് തോന്നിയിരുന്നുവെന്നും അങ്ങനെ എല്ലാ തിരക്കുകളും മാറ്റി നിര്‍ത്താന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആര്‍ജെ ആവാന്‍ അവസരം കിട്ടിയ്‌പോള്‍ ആ ജോലിയിലേക്ക് കടക്കുകയായിരുന്നുവെന്നും മീര പറയുന്നു.

ദുബായിയിലായിരുന്നു ജോലി. ആ ജീവിതം താന്‍ നന്നായി ആസ്വദിച്ചിരുന്നുവെന്നും ഈ ജോലിക്കൊപ്പം സിനിമയും മുന്നോട്ട് കൊണ്ടുപോകാന്‍ കമ്പനി അനുവദിച്ചിരുന്നുവെങ്കിലും താനാണ് അതിലെല്ലാം മടി കാണിച്ചിരുന്നതെന്നും മീര പറയുന്നു.

Advertisement