ഗ്ലാമര്‍ ലുക്കില്‍ അതിസുന്ദരിയായി മീര ജാസ്മിന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

78

മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിനെ നായകന്‍ ആക്കി ക്ലാസിക്ക് ഡയറക്ടര്‍ ലോഹിതദാസ് ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നടിയായി മാറിയ താരമാണ് മീരാ ജാസ്മിന്‍.

Advertisements

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന മീരാ ജാസ്മിന്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിന്‍ പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.

Also Read: കൊള്ളാവുന്ന നടമാരോട് കഥ പറയാൻ ഡേറ്റ് കിട്ടാത്തത് കൊണ്ടാണ് എന്നോട് കഥ പറയുന്നത് എന്നറിയാം; നിങ്ങളുടെ ജീവിതം അവിടെ തീരുമെന്ന് താൻ പറയാറുണ്ട്: അജു വർഗീസ്

ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച മീര ജാസ്മിന്‍ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ശേഷമായിരുന്നു അഭിനയ ജീവിതത്തില്‍ ഇടവേള എടുത്തത്. ഇപ്പോള്‍ ആറ് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുന്നത്.

ഇപ്പോഴിതാ മീര പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ പുത്തന്‍ ഫോട്ടോകളാണ് മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അതിസുന്ദരിയായി മോഡേണ്‍ വേഷത്തിലാണ് മീര ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Also Read: ‘ഇനി വാടകയ്ക്ക് കാർ ഓടിക്കേണ്ട, സ്വന്തം കാർ ഓടിക്കൂ’; അനുഷ്‌ക ഷെട്ടി ടാക്‌സി ഡ്രൈവർക്ക് കാർ വാങ്ങി നൽകിയ അനുഭവം പറഞ്ഞ് നടൻ ആര്യ

നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലാണ് മീര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്കിലും തമിഴിലും താരം സജീവമാകാന്‍ ഒരുങ്ങുകയാണ്.

Advertisement