മകൾക്ക് അവസരം നല്കാൻ അമ്മ കൂടെ കിടക്കണം, അങ്ങനെ കൂടെ കിടന്ന ഒരു അമ്മയുണ്ട്. ഇവിടെ ആരാണ് തെറ്റുക്കാർ; വൈറലായി റിഹാനയുടെ അഭിമുഖം

597

തമിഴ് സീരിയൽ രംഗത്തെ പ്രമുഖ താരമാണ് റീഹാന. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ റീഹാന പലപ്പോഴും പല തുറന്നു പറച്ചിലുകളുടെയും പേരിൽ നിറഞ്ഞു നില്ക്കാറുണ്ട്.

ഇപ്പോഴിതാ തമിഴ് സീരിയലിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. പലപ്പോഴും സിനിമയിലായാലും, സീരിയലിൽ ആയാലും കാസ്റ്റിങ് കൗച്ച് നടക്കറുണ്ട്. നിലനിൽപ്പിന് വേണ്ടി പലരും അതിന് തയ്യാറാകും. ചിലർ അഭിമാനത്തിന്റെ പേരിൽ പിന്മാറും.

Advertisements

Also Read
മര്യാദയുടെ ഒരു അംശം പോലും ഇല്ലാത്ത നടനാണ് ഷൈൻ ടോം ചാക്കോ; വെളിപ്പെടുത്തലുമായി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിമാർ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ;’മകൾക്ക് നല്ല അവസരം കിട്ടാൻ കൂടെ കിടക്കാൻ തയ്യാറായ ഒരു അമ്മയെ എനിക്കറിയാം. മകൾക്കായി അമ്മ അതിന് സമ്മതിക്കുകയായിരുന്നു. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ ആ കുട്ടിക്ക് അവസരം നല്കിയില്ല.’

ചില ആർട്ടിസ്റ്റുക്കൾ അവരുടെ നിലനില്പ്പിനായി ഇത്തരം കാര്യങ്ങൾക്ക് തയ്യാറാവും. ചിലർ അഭിമാനം മുറുകെ പിടിച്ച് പിന്മാറും. അതെല്ലാം അവരവരുടെ ചോയ്‌സ് ആണ്. പല മേഖലകളിൽ ഇത്തരം പ്രവണതകൾ നടക്കുന്നുണ്ട്. പണം കാണിച്ച് കൊതിപ്പിച്ചും അവസരങ്ങൾ വാഗ്ദാനം ചെയ്തും ഇത്തരം പ്രവർത്തനങ്ങൾ തന്നെയാണ് നടക്കുന്നത്.

ഇന്നത്തെ കാലത്ത് സിനിമയിലും സീരിയലിലും മുന്നേറണമെങ്കിൽ കഴിവ് മാത്രം പോരാ, വിട്ട് വീഴ്ചകൾക്കും തയ്യാറാവണം. വിട്ട് വീഴ്ച്ചകൾക്ക് തയ്യാറാവാത്തവരുടെ കരിയർ ഗ്രാഫ് നോക്കിയാൽ തന്നെ മനസ്സിലാവും വളരെ പതുക്കെയായിരിക്കും അവരുടെ വളർച്ച.

Also Read
തന്റെ കാലിൽ വീണ് ആ മനുഷ്യൻ മരിച്ചപ്പോൾ മോഹൻലാൽ അന്ന് ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു, മോഹൻലാൽ ആകെ കരഞ്ഞതും ആ മരണത്തിനു മുമ്പിൽ മാത്രം

അവസരം നൽകാം സിനിമയിൽ റോൾ ഉണ്ട് എന്ന് പറഞ്ഞ് കോൺടാക്ട് നമ്പർ വാങ്ങും. അതിനുശേഷം നമുക്ക് അഭിനയിക്കാൻ അവസരവും ലഭിക്കും. പിന്നെ മെസേജുകളാണ് ,സുന്ദരിയാണ് ,മികച്ച അഭിനയമാണ് എന്നൊക്കെ പറഞ്ഞു പ്രശംസിക്കും. അതിനൊക്കെ അപ്പുറം നേരിട്ട് അഡ്ജസ്റ്റ് മെൻറ് ആവശ്യപ്പെടുന്ന പരിധി ലംഘിച്ചാൽ അയാളെ ഞാൻ ബ്ലോക്ക് ചെയ്യും. തൊട്ടടുത്ത ദിവസം മുതൽ എന്നെ അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രോജക്ടിൽ നിന്നും ഒഴിവാക്കുന്ന രീതിയിലാണ് അധികവും സംഭവിക്കുന്നത്എന്നാണ് റിഹാന ഒരു അഭിമുഖത്തിൽ പറയുന്നത്

Advertisement