അജിത്തിന്റെ ‘വിശ്വാസം’ തെറ്റിയില്ല: മൂന്നാഴ്ച പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 200 കോടിയിലേക്ക്

35

ബോക്സ് ഓഫീസില്‍ വിജയം കൊയ്ത് മുന്നേറുകയാണ് അജിത്ത് നായകനായെത്തിയ ‘വിശ്വാസം’. വേള്‍ഡ് വൈഡ് മാര്‍ക്കറ്റില്‍ ചിത്രം മൂന്നാഴ്ച കൊണ്ട് 180 കോടി രൂപ കളക്റ്റ് ചെയ്തു കഴിഞ്ഞെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഇങ്ങനെ കളക്ഷന്‍ തുടര്‍ന്നാല്‍ അടുത്ത വാരം തെന്നെ ചിത്രം 200 കോടി കടക്കും

Advertisements

ജനുവരി 10 ന് രജനീകാന്തിന്റെ ‘പേട്ട’യ്‌ക്കൊപ്പമാണ് ‘വിശ്വാസം’ തിയേറ്ററുകളിലെത്തിയത്. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ‘വിശ്വാസ’ത്തിന്റെ ബോക്സ് ഓഫീസ് റെക്കോര്‍ഡ് ട്വിറ്ററിലൂടെ പങ്കു വെച്ചിരിക്കുന്നത്. “മൂന്ന് ആഴ്ച പിന്നിടുമ്ബോള്‍ തല അജിത്തിന്റെ വിശ്വാസം വേള്‍ഡ് വൈഡ് ബോക്സ് ഓഫീസില്‍ നിന്നും 180 കോടിയിലേറെ രൂപയാണ് നേടിയിരിക്കുന്നത്,” രമേഷ് ബാല കുറിക്കുന്നു.

അജിത്തും നയന്‍താരയും പ്രാധാന വേഷത്തിലെത്തിയ ‘വിശ്വാസം’ സംവിധാനം ചെയ്തിരിക്കുന്നത് ശിവയാണ്. ‘വീരം’, ‘വേതാളം’, ‘വിവേകം’ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാലാം തവണയും വിജയം ആവര്‍ത്തിക്കുകയാണ് അജിത്ത്- ശിവ കൂട്ടുകെട്ട്.

തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നതെങ്കിലും അതൊന്നും ബോക്സ് ഓഫീസ് വിജയത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ വിജയങ്ങള്‍ കാണിക്കുന്നത്.

Advertisement