കളി മറന്ന് ഇന്ത്യ; 35 ഓവറില്‍ വെറും 92 റണ്‍സിന് ഇന്ത്യയെ ചുരുട്ടിക്കെട്ടി കിവീസ്, നാലാം ഏകദിനത്തില്‍ ബാറ്റിങ് തകര്‍ന്നു തരിപ്പണമായി

36

ഹാമിള്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ വെറും 92 റണ്‍സിന് എല്ലാവരു പുറത്തായി. സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും ദയനീയ ബാറ്റിങ് പ്രകടനമാണിത്. പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ തീപ്പൊരി ബൗളിങാണ് ലോക രണ്ടാം നമ്പര്‍ ടീമായ ഇന്ത്യയെ നാണംകെടുത്തിയത്.

Advertisements

ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ല. 18 റണ്‍സുമായി പുറത്താവാതെ നിന്ന സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഇന്ത്യയുടെ ടോപ്സ്‌കോററായത്. ഹര്‍ദിക് പാണ്ഡ്യ (16), കുല്‍ദീപ് യാദവ് (15), ശിഖര്‍ ധവാന്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (7), അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ (9), അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക് (ഇരുവരും പൂജ്യം), കേദാര്‍ ജാദവ് (1), ഭുവനേശ്വര്‍ കുമാര്‍ (1) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. 10 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബോള്‍ട്ട് അഞ്ചു വിക്കറ്റ് കൊയ്തത്.

സാവധാനം സ്കോറിങ് ആരംഭിച്ച ഇന്ത്യക്ക് ടീം സ്കോര്‍ 21 ല്‍ നില്‍ക്കെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായി. പിന്നാലെ തന്നെ രോഹിത് ശര്‍മ്മയും മടങ്ങി. അക്കൗണ്ട് തുറക്കാതെയായിരുന്നു ദിനേശ് കാര്‍ത്തിക്കും അമ്ബാട്ടി റായിഡുവും ക്രീസ് വിട്ടത്.

അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ ഒമ്ബത് റണ്‍സിന് പുറത്തായി. ടോസ് നേടിയ ന്യൂസിലന്‍ഡ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആശ്വാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ആഥിതേയര്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പരമ്ബര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

കോഹ്‍ലിക്ക് പകരം രോഹിത് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ സ്ഥാനം കണ്ടെത്തി. ശുഭ്മാന്റെ അരങ്ങേറ്റ മത്സരമാണിത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിച്ച മുഹമ്മദ് ഷമിയ്ക്ക് പകരം ഖലീല്‍ അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ധോണി ടീമിലേക്ക് തിരിച്ചെത്തിയില്ല.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, അമ്ബാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്

Advertisement