35 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇങ്ങനെയിരിക്കും, വൈറലായി തളത്തില്‍ ദിനേശന്റെയും ശോഭയുടെയും വിവാഹവാര്‍ഷിക ഫോട്ടോ

95

മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് വടക്കുനോക്കി യന്ത്രം. ശ്രീനിവാസനും പാര്‍വതിയും തകര്‍ത്ത് അഭിനയിച്ച ചിത്രം ഇന്നും ടെലിവിഷനില്‍ ആസ്വദിക്കുന്നവരേറെയാണ്. കാലങ്ങള്‍ എത്ര കഴിഞ്ഞാലും ചിത്രത്തിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളുമെല്ലാം പ്രേക്ഷക മനസ്സിലുണ്ടാവും.

Advertisements

ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവുമെല്ലാം നിര്‍വഹിച്ചത് ശ്രീനിവാസന്‍ തന്നെയായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ തളത്തില്‍ ദിനേശനെ അവതരിപ്പിച്ചത് ശ്രീനിവാസനാണ്. ശോഭ എന്ന കഥാപാത്രമായാണ് പാര്‍വതി എത്തിയത്.

Also Read:മാര്‍ഗം കളി ട്രൈ ചെയ്യൂവെന്ന് പറഞ്ഞു, ടര്‍ബോയിലെ ബിജിഎം സജസ്റ്റ് ചെയ്തത് മമ്മൂക്ക, സംഗീതസംവിധായകന്‍ പറയുന്നു

തളത്തില്‍ ദിനേശന്റെ ഭാര്യയാണ് ശോഭ. 1989 മെയ് 19നായിരുന്നു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്തിട്ട് 35 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

വടക്കുനോക്കി യന്ത്രത്തില്‍ തളത്തില്‍ ദിനേശനും ശോഭവും ഒന്നിച്ചുള്ള ഒരു ഫോട്ടോയുണ്ട്. ശോഭയെ ഇടംകണ്ണിട്ട് നോക്കുന്ന ദിനേശന്റെ ഫോട്ടോ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ എഡിറ്റഡ് വേര്‍ഷനാണ് ശ്രദ്ധനേടുന്നത്.

Also Read:ഉണ്ണി മുകുന്ദനെയും പ്രൊഡക്ഷന്‍ കമ്പനിയെയും കുറിച്ച് അശ്ലീലപരാമര്‍ശം, വീണ്ടും വിവാദത്തിലായി ഷെയിന്‍ നിഗം, രൂക്ഷവിമര്‍ശനം

ശോഭയ്ക്കും തളത്തില്‍ ദിനേശനും പ്രായത്തിന്റേതായ മാറ്റങ്ങള്‍ ചിത്രത്തില്‍ കാണുന്നുണ്ട്. പരസ്യ സംവിധായകനും ക്രിയേറ്റീവ് ഡയറക്ടറുമായ കുമാര്‍ നീലകണ്ഠനാണ് ഫോട്ടോയ്ക്ക് പിന്നില്‍. ആ താരങ്ങള്‍ 35 വര്‍ഷം കഴിഞ്ഞാല്‍ എങ്ങനെയായിരിക്കുമെന്ന് താന്‍ ചിന്തിച്ചുവെന്നും എങ്ങനെ ചിന്തിച്ചാലും തളത്തില്‍ ദിനേശനെന്ന വ്യക്തി മാറില്ലെന്ന ചിന്തയാണ് ഇതിലേക്ക് എത്തിച്ചതെന്ന് കുമാര്‍ നീലകണ്ഠന്‍ പറയുന്നു.

Advertisement