നടി തമന്ന പ്രണയത്തില്‍, വിജയ് വര്‍മ്മയെ കെട്ടിപ്പിടിച്ച് ചുംബിച്ച് താരം, വീഡിയോ വൈറല്‍

293

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താര സുന്ദരിയാണ് തമന്ന ഭാട്ടിയ. ബോളുവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചേക്കേറിയ തമന്ന മോഡലിംഗിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അരങ്ങേറ്റം ഹിന്ദിയിലൂടെ ആയിരുന്നെങ്കിലും തമിഴും തെലുങ്കും അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലൂടെ ആണ് താരം ഒന്നാം നിരയിലേക്ക് ഉയര്‍ന്നത്.

thamanna-8

Advertisements

മുതിര്‍ന്ന താരങ്ങള്‍ക്കും യുവ സൂപ്പര്‍താരങ്ങള്‍ക്കും എല്ലാം ഒപ്പം തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിനു മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുണ്ട്. സൂപ്പര്‍ താര ബിഗ് ബജറ്റ് സിനിമകളില്‍ നായികയായ തമന്ന ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലും ശ്രദ്ധയമായ വേഷത്തില്‍ എത്തിയിരുന്നു.

Also Read: ഒത്തിരി വിവാഹാലോചനകള്‍ വന്നു, ഒന്നും ശരിയാവുന്നില്ല, വിവാഹത്തോടുള്ള താതപര്യമേ കുറയുന്നു, മനസ്സുതുറന്ന് നന്ദിനി

അതേ സമയം തന്റെ കരിയറിന്റെ തുടക്ക കാലത്ത് അതീവ ഗ്ലാമര്‍ വേഷങ്ങള്‍ ആയിരുന്നു തമന്ന ഏറെയും ചെയ്തിരുന്നത്. തമന്ന കേന്ദ്ര കഥാപാത്രം ആയി നിരവധി ഹിറ്റ് ചിത്രങ്ങള്‍ എത്തിയിരുന്നു. താരത്തെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു.

thamanna-9

ഇപ്പോഴിതാ തമന്ന പ്രണയത്തിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. നടന്‍ വിജയ് വര്‍മ്മയാണ് താരത്തിന്റെ കാമുകനെന്നാണ് അഭ്യൂഹങ്ങള്‍. വിജയ് വര്‍മ്മക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് തമന്നയിപ്പോള്‍. ന്യൂ ഇയര്‍ ആഘോഷത്തിനിടെയുള്ള വീഡിയോയാണിത്.

Also Read: ആ അടി ലാൽ സാറിന്റെ കരണം പുകച്ചിരിക്കും; വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ

ഒരു റെസ്‌റ്റോറന്റില്‍ വെച്ച് തമന്ന വിജയിയെ കെട്ടിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം. താരത്തിന്റെ ഫാന്‍ പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Advertisement