ക്രിസ്മസ് സമ്മാനമായി ഒരു മഞ്ഞച്ചരടും താലിയും! തങ്കച്ചന് അനുമോള്‍ കൊടുത്ത സമ്മാനം കണ്ട് ഞെട്ടി ആരാധകര്‍; തങ്കച്ചന്‍ തിരിച്ചുനല്‍കിയത് കണ്ടോ?

475

മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം ഷോയാണ് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടി. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി കലാകാരന്‍മാരും സിനിമായിലേയും മറ്റും ഹാസ്യ താരങ്ങളും ഒക്കെയാണ് ഈ ഷോയില്‍ പങ്കെടുക്കുന്നത്. വെറും ഒരു ഗെയിം ഷോ എന്നതില്‍ ഉപരി താരങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയാണ് സ്റ്റാര്‍ മാജിക്.

പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് എല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. അടുത്ത സമയത്ത് ഈ ഷോയെ ചുറ്റപ്പറ്റി ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ സമയവും സ്റ്റാര്‍ മാജിക്കിന്റെ സ്ഥിരം ആരാധകര്‍ ഷോയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. സ്റ്റാര്‍ മാജിക്കിലെ പ്രേക്ഷകരുടെ പ്രിയങ്കപ്പെട്ട താരമാണ് മിമിക്രി കലാകാരനും നടനുമായ തങ്കച്ചന്‍ വിതുര.

Advertisements

ചുരുക്ക പേരായ തങ്കു എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഹാസ്യപരിപാടികളില്‍ സജീവമായിരുന്ന തങ്കുവിനെ സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ അറിയപ്പെടുന്നത്. താരത്തിന്റെ സ്‌കിറ്റിനും കൗണ്ടറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിത്തുന്നത്. അതേസമയം, ഇത്തവണ സ്റ്റാര്‍ മാജിക്കില്‍ ക്രിസ്മസിന് പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്ന എപ്പിസോഡാണ് ഉണ്ടായത്. തങ്കച്ചന് ഷോയിലെ മറ്റൊരു താരമായ അനുമോള്‍ വ്യത്യസ്തമായ സമ്മാനമാണ് നല്‍കിയിരിക്കുന്നത്.

ALSO READ- എന്റെ മഹാ മണ്ടത്തരങ്ങളും ക്ഷമിക്കാനാകാത്ത ഭ്രാന്തും സഹിച്ചതിന്, ആമിയെ ഒരു മകളായി സമ്മാനിച്ചതിന്, നന്ദി; ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അനൂപ് മേനോന്‍

അതേസമയം, അനുവിനെ പോലും ഞെട്ടിച്ച് കൊണ്ട് സ്വന്തം കല്യാണത്തിന്റെ ക്ഷണക്കത്ത് നല്‍കാനാണ് തങ്കച്ചന്‍ എത്തിയത്. കുറേ മാസങ്ങളായി ഡിസംബര്‍ വരുന്നതിനും കാത്തിരിക്കുകയായിരുന്നു. ഈയൊരു സമ്മാനം കൊടുക്കാന്‍ വേണ്ടി. അങ്ങനെ ഞാന്‍ ഒരുപാട് ആലോചിച്ചിട്ടാണ് ഇങ്ങനൊരു സമ്മാനം തയ്യാറാക്കിയതെന്നാണ് അനു പറഞ്ഞത്.

ഗിഫ്റ്റ് എത്ര ചെറുതാണെങ്കിലും നമ്മള്‍ കൊടുക്കുമ്പോള്‍ അവരുടെ മനസിലത് ഉണ്ടാവണം. അത്തരത്തില്‍ ഒരു സമ്മാനവുമായിട്ടാണ് ഞാന്‍ വന്നതെന്നാണ് തങ്കച്ചന്‍ പറഞ്ഞത്. തന്റെ സമ്മാനം തുറന്ന് നോക്കിയതിന് ശേഷമേ ഇതേക്കുറിച്ചുള്ള അഭിപ്രായം പറയാന്‍ പറ്റുകയുള്ളു എന്ന് അനുവും പറഞ്ഞത്. ഒടുവില്‍ ആദ്യം അനു സമ്മാനം കൈമാറി. ‘ചേട്ടന് ഏറ്റവും ആവശ്യമുള്ളൊരു സാധനം തന്നെയാണ് ഇതിനകത്തുള്ളത്. അതും ഈ സമയത്ത്’, എന്ന് അനു പററഞ്ഞിരുന്നു.

ALSO READ- ഇനി മേലിൽ നയൻതാരയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന തീരുമാനം എടുത്ത് നടൻ ശിവ കാർത്തികേയൻ, കാരണം കേട്ട് ഞെട്ടി ആരാധകർ

ജീവിതപങ്കാളിയെ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് എഴുതിയ ഒരു പുസ്തകമായിരുന്നു അനു നല്‍കിയ സമ്മാനങ്ങളില്‍ ഒന്ന്. രണ്ടാമത് ഒരു മഞ്ഞച്ചരടും താലിയുമായിരുന്നു. ഇനിയെങ്കിലും നോക്കിയും കണ്ടും ഒരു ജീവിത പങ്കാളിയെ കണ്ടെത്തണമെന്നും വിവാഹം കഴിക്കണമെന്നും അനു പറയുകയായിരുന്നു.

തുടര്‍ന്ന് ഈ താലി ആര്‍ക്കാണെന്ന് ലക്ഷ്മി നക്ഷത്രയുടെ തങ്കച്ചന്‍ ചേട്ടന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ളതാണെന്നും അതാരാണെന്ന് ചേട്ടന് മാത്രമേ അറിയുകയുള്ളുവെന്നും അനു പറയുകയായിരുന്നു.

Advertisement