ഡിന്നറിന്റെ ബില്ല് പോലും കൊടുക്കാൻ കഴിവില്ലാത്തവനായിരുന്നു, അവന്റെ സമീപകാലത്തെ പെരുമാറ്റം അറപ്പുളവാക്കി; മുൻ കാമുകൻ സിദ്ധാർത്ഥ് മല്ല്യയെക്കുറിച്ച് ദീപിക പദുകോൺ

524

താരപരിവേഷമില്ലാതെ കടന്ന് വന്ന നായികയാണ് ദിപിക പദുകോൺ. ബാഡ്മിന്റൺ താരം പ്രകാശ് പദുകോണിന്റെ മകളായ ദീപിക ബാഡ്മിന്റൺ താരവും, അറിയപ്പെടുന്ന മോഡലുമായിരുന്നു. ബോളിവുഡിൽ വിവാദ നായിക പരിവേഷം ഒരിക്കൽ താരത്തിന് ലഭിച്ചിരുന്നു. നിലവിൽ നടൻ റൺവീർ സിംഗിനെയാണ് ദീപിക വിവാഹം കഴിച്ചിരിക്കുന്നത്.

സിനിമക്ക് അകത്ത് മാത്രമല്ല പുറത്തും ദീപികക്ക് പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നു. അതിലൊന്നാണ് വിജയ് മല്ല്യയുടെ മകനായ സിദ്ധാർത്ഥ് മല്ല്യയുമായി ഉണ്ടായിരുന്നത്. കിംഗ് ഫിഷറിന്റെ ഉടമസ്ഥൻ എന്നതിലുപരി ഐപിഎൽ ടീമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ഉടമ കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ഐപിഎൽ മത്സരങ്ങളിൽ ദീപിക സ്ഥിരം സാന്നിധ്യമായിരുന്നു.

Advertisements
Courtesy: Public Domain

Also Read
പ്രേക്ഷകര്‍ക്ക് മടുത്താല്‍ അപ്പോള്‍ അഭിനയം നിര്‍ത്തും; പിന്നെ കൊറിയോഗ്രഫറായി സിനിമയില്‍ കാണാം; പദ്ധതി പറഞ്ഞ് മഞ്ജു വാര്യര്‍

ഒരിക്കൽ ഐപിഎൽ മത്സരത്തിനിടെ ദീപികയെ സിദ്ധാർത്ഥ് പരസ്യമായി ചുംബിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രണയം മറ നീക്കി പുറത്ത് വന്നു. പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ഐബിടിയ്ക്ക് നല്കിയ അഭിമുഖത്തിൽ ദീപിക പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തിയിരുന്നു. ദീപികയുടെ വാക്കുകൾ ഇങ്ങനെ;

”ഈ റിലേഷൻഷിപ്പിനെ നല്ല നിലയിൽ കൊണ്ടു പോകാൻ ഞാൻ പരാമവധി ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവന്റെ പെരുമാറ്റം അറപ്പുളവാക്കുന്നതാണ്. അവസാനമായി ഞങ്ങൾ ഡിന്നർ ഡേറ്റിന് പോയപ്പോൾ ബില്ല് കൊടുക്കാൻ പറഞ്ഞു. എന്നെ സംബന്ധിച്ച് അത് അപമാനിക്കപ്പെടുന്ന സംഭവമായിരുന്നു”

Courtesy: Public Domain

Also Read
ആരുടെ കൂടെയാണ് പുറത്ത് പോകുന്നത്? തന്റെ സ്വാതന്ത്ര്യത്തില്‍ അപ്‌സര കൈകടത്തുന്നു എന്ന് ആല്‍ബി; ആ ശീലം പോലും നിര്‍ത്തിയെന്ന് അപ്‌സര

അതേസമയം പിന്നീടൊരു അഭിമുഖത്തിൽ സിദ്ധാർത്ഥും ദീപികയ്ക്കെതിരെ തുറന്നടിച്ചു. ”ദീപികയൊരു ഭ്രാന്തിയാണ്. അച്ഛൻ കടങ്ങളൊക്കെ തീർക്കുകയും സർക്കാർ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്യുമ്പോൾ നിന്റെ പണം തിരികെ തരാം എന്ന് ഞാൻ പറഞ്ഞിരുന്നതാണ്. പക്ഷെ അവൾ കേൾക്കാൻ തയ്യാറായിരുന്നില്ല. ഞാൻ അവൾക്ക് വിലകൂടിയ ഡയമണ്ടുകളും ബാഗുകളും സമ്മാനിച്ചതും അവൾ മറന്നു. അവളുടെ വെക്കേഷനുകൾക്കായി ഞാൻ ഒരുപാട് ചിലവിട്ടിട്ടുണ്ട്. അവൾക്ക് വേണ്ടി അവളുടെ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തിയിട്ടുണ്ട്”എന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്.

Advertisement