നടി അനുപമ പരമേശ്വരന്റെ പുതിയ ചിത്രം ടില്ലു സ്ക്വയര്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് തീയ്യതി പലതവണകളിലായി മാറ്റിയിരുന്നു. സിത്താര എന്റര്‍ടെയ്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാല്ലിക് റാം ആണ് സംവിധാനം. 
ഇപ്പോഴിതാ ചിത്രം മാര്‍ച്ച് 29ന് പുറത്തിറങ്ങും എന്ന് സിനിമയുടെ അണിയറക്കാര്‍ അറിയിച്ചു.
Advertisements

സിദ്ധു ജോന്നലഗദ്ദയാണ് ചിത്രത്തിലെ നായകന്. സിദ്ധു ജോന്നലഗദ്ദ കോമഡി വേഷത്തിലാണെങ്കിലും ട്രെയിലറിലും ചിത്രത്തിന്റെ മുന്‍പ് ഇറങ്ങിയ പ്രമോഷന് പോസ്റ്ററുകളിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് അനുപമ പരമേശ്വരനായിരുന്നു.
അതേസമയം ടില്ലു സ്ക്വയര്‍ സിനിമ തുടങ്ങിയ ആദ്യ ദിവസം മുതല്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും മാറ്റം മുതല്‍ തിരക്കഥ, ഷെഡ്യൂളുകള്‍, റിലീസ് തീയതികള്‍ വരെ അടിക്കടി മാറ്റേണ്ടി വന്നിരുന്നു.

Advertisement








