റോബിനെ ഒരുപരിചയവും ഇല്ല, ബിഗ് ബോസ് കണ്ടിട്ടില്ലായിരുന്നുവെന്ന് ആരതിയും ടോം ഇമ്മട്ടിയും, വൈറല്‍ ഇന്റര്‍വ്യൂവിന് പിന്നാലെ ഉയര്‍ന്ന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ട്രയോ!

121

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഓരോ സീസണും വ്യത്യസ്ത അനുഭവങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ ബിഗ് ബോസിന്റെ നാലാം സീസണാണ് അവസാനിച്ചത്. മലയാളികള്‍ക്ക് സുപരിചിതരല്ലാത്ത ആളുകളായിരുന്നു ഏറെയും കഴിഞ്ഞ സീസണിലുണ്ടായിരുന്നത്.

ബിഗ് ബോസ് സീസണ്‍ ഫോറിന്റെ വിന്നറായത് ദില്‍ഷ പ്രസന്നനായിരുന്നു. ബ്ലെസ്ലിയായിരുന്നു രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഷോ അവസാനിച്ചിട്ട് ഒരു മാസം ആയെങ്കിലും ഇ്‌നനും ബിഗ് ബോസ് സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Advertisements

ഇരുപതോളം മത്സരാര്‍ത്ഥികളായിരുന്നു ബിഗ് ബോസ് സീസണ്‍ ഫോറില്‍ ഉണ്ടായിരുന്നത്. എല്ലാവരും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദില്‍ഷയാണ് ബിഗ് ബോസ് ട്രോഫി സ്വന്തമാക്കിയതെങ്കിലും ഷോയിലൂടെ ഏറ്റവും ജനപ്രീതി നേടിയത് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനായിരുന്നു.

റിയാലിറ്റി ഷോയുടെ എഴുപതാം ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്നും റോബിന്‍ പുറത്തായിരുന്നു. എന്നാല്‍ ഷോയില്‍ നിന്ന് പുറത്തായതിന് ശേഷവും റോബിന് ആരാധകര്‍ കൂടി വരികയായിരുന്നു. നിരവധി പേരാണ് റോബിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്.

Also Read: ശിവട്ടന്റെ അഞ്ജലി തന്നെയാണോ ഇത്, ഗോപികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ

ബിഗ് ബോസിന് ശേഷം സിനിമയും അഭിമുഖങ്ങളും പരിപാടികളുമൊക്കെയായി ഇപ്പോള്‍ തിരക്കിലാണ് റോബിന്‍. സംവിധായകന്‍ ടോം ഇമ്മട്ടിക്കും സംരംഭകയും മോഡലും നടിയുമൊക്കെയായ ആരതിക്കും ഒപ്പമുള്ള റോബിന്റെ അഭിമുഖം സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വളരെ രസകരമായുള്ള ഒരു അഭിമുഖമായിരുന്നു ഇത്. ആ അഭിമുഖം മൂന്ന് സുഹൃത്തുക്കള്‍ ഒരു കട്ടന്‍ കുടിച്ച് ഇരുന്ന് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് പോലെയായിരുന്നു. അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ ടോം ഇമ്മട്ടിയും ആരതിയും വലിയ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ബിഗ് ബോസ് കാണുക പോലും ചെയ്യാതെ, ആദ്യമേ ചോദ്യങ്ങള്‍ തയ്യാറാക്കി വയ്ക്കാതെയൊക്കെയാണ് അഭിമുഖം നടത്തിയതെന്നാണ് കുറ്റപ്പെടുത്തലുകള്‍. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ടോം ഇമ്മട്ടിയും ആരതിയും.

‘ഞാനും ടോം ചേട്ടനും ബിഗ് ബോസ് കണ്ടിട്ടില്ലായിരുന്നു. വരുന്ന ചില ഗോസിപ്പ് വാര്‍ത്തകള്‍ വായിച്ചിട്ടുണ്ട് അത്രമാത്രം.’ ‘എന്നോട് ടോം ചേട്ടന്‍ ഫോണ്‍ വിളിച്ച് ബിഗ് ബോസിനെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് പറഞ്ഞത്. റോബിനെ എനിക്ക് പരിചയമില്ലെന്നും പറഞ്ഞിരുന്നു.’ ആരതി പറയുന്നു.

‘എന്നാല്‍ ഉള്ള അറിവ് വെച്ച് സംസാരിച്ചാല്‍ മതിയെന്ന് സംവിധായകന്‍ പറഞ്ഞതു. അതുകാണ്ടാണ് ഞാന്‍ വന്നത്. എനിക്ക് ഇന്റര്‍വ്യു എടുത്ത് ഒരു പരിചയവുമില്ല.’ആരതി വ്യക്തമാക്കി. അതേസമയം, താനും അപ്രതീക്ഷിതമായാണ് കട്ടന്‍ വിത്ത് ഇമ്മട്ടിയില്‍ പങ്കെടുക്കാനെത്തിയതെന്ന്’ റോബിനും പറയുന്നു. അഭിമുഖം വൈറലായതോടെ പ്രേക്ഷകര്‍ക്ക് ഇവര്‍ മൂന്നുപേരുമുള്ള കോമ്പോ ഇഷ്ടമായിരിക്കുകയാണ്. നല്ല കോമ്പോ ആണെന്നാണ് പലരുടെയും അഭിപ്രായം.

Advertisement