ശിവട്ടന്റെ അഞ്ജലി തന്നെയാണോ ഇത്, ഗോപികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ

157

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ സാന്ത്വനം മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരും യുവാക്കളും ഒന്നടങ്കം ഏറ്റെടുത്ത പരമ്പരകളിൽ ഒന്നാണ്. തമിഴിലെ സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങൾക്കും നിരവധി ആരാധകർ ആണുള്ളത്. ബാലനേയും കുടുംബത്തേയും സ്വന്തം വീട്ടിലെ അംഗങ്ങളേ പോലെയാണ് മലയാളികൾ കാണുന്നതും. പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് ശിവനും അഞ്ജലിയും.

Advertisements

Also Read
നടൻ ലാലു അലക്‌സിന്റെ അമ്മ അന്തരിച്ചു, മാതാവിന്റെ വിയോഗത്തിൽ സങ്കടം സഹിക്കാൻ ആവാതെ പ്രിയ താരം

സോഷ്യൽ മീഡിയയിൽ ശിവാഞ്ജലി എന്ന പേരിൽ നിരവധി ഫാൻസ് ഗ്രൂപ്പുകളാണ് ഈ ജോഡിക്കുള്ളത്. പരമ്പരയിൽ ശിവാഞ്ജലി റൊമാൻസ് കാണാനാണ് പ്രേക്ഷകർക്ക് കൂടുതലിഷ്ടം. ശിവനും അഞ്ജലിയും വരുന്ന എപ്പിസോഡുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകാറുണ്ട്. ഡോ. ഗോപികയും സജിൻ ടിപിയും ആണ് അഞ്ജലിയും ശിവനുമായി പരമ്പരയിൽ എത്തുന്നത്.

ശിവന്റെയും അഞ്ജലിയുടേയും വിശേഷങ്ങൾ ഒക്കെ സോഷ്യൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഓണത്തോട് അനുബന്ധിച്ചുള്ള ഗോപികയുടെ ഒരു ഫോട്ടോഷൂട്ടാണ് വൈറലായി മാറുന്നത്. പുതിയ ഫോട്ടോഷൂട്ട് കണ്ട് ഗോപികയുടെ ആരാധകർ ചോദിക്കുന്നത് ഇത് ഞങ്ങളുടെ അഞ്ജലി തന്നെയാണോ എന്നാണ്.

മോഡേണും ട്രെഡീഷണും കൂട്ടിച്ചേർത്ത ഒരു ലുക്കിലാണ് ഗോപിക എത്തിയിരിക്കുന്നത്. അതിമനോഹരിയാണ് ചിത്രങ്ങളിൽ താരം. ഫോട്ടോഷൂട്ടിന്റെ വീഡിയോ ഗോപിക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കൈയ്യിൽ നിറയെ കറുപ്പ് കുപ്പിവള അണിഞ്ഞ് വലിയ കമ്മലുകൾ അണിഞ്ഞാണ് ഗോപിക എത്തിയിരിക്കുന്നത്.

മനോഹരം ആയിട്ടുണ്ടെന്നാണ് വരുന്ന കമന്റുകളിലധികവും. സീരിയൽ നടി റെബേക്ക സന്തോഷാണ് ഗോപികയുടെ അതിമനോഹര ലുക്കിന് പിന്നിൽ. റെബേക്കയുടെ തന്നെ ബൈബേക്ക എന്ന സ്ഥാപനമാണ് വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. സെറ്റ് സാരിയും മോഡേൺ രീതിയിലുള്ള ബ്ലൗസുമാണ് അഞ്ജലി ധരിച്ചിരുന്നത്.

Also Read
ഗോകുലും തന്തയെ പോലെ തന്നെ പൊട്ടനാണ് എന്നാൽ അതിന്റെ ഒരഹങ്കാരവുമില്ല: സുരേഷ് ഗോപിക്കും മകനും എതിരെ പരിഹാസവുമായി രശ്മി ആർ നായർ

താരത്തിന്റെ ഹെയർ സ്‌റ്റൈലിലും മാറ്റം വരുത്തിയിട്ടുണ്ട്. നിതിൻ സി നന്ദകുമാറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഓണം സ്‌പെഷ്യലായ ചമക് തീമിലാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. മയിലാട്ടം, ബാലേട്ടൻ തുടങ്ങിയ സിനിമകളിൽ ബാല താരമായി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു ഗോപിക.

കബനി എന്ന സീരിയലിലൂടെ ആയിരുന്നു ഗോപിക മിനിസ്‌ക്രീൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. കൊറോണ പ്രതിസന്ധി കാരണം ആ സീരിയൽ മുടങ്ങിപ്പോയതിനാൽ ഇൻഡസ്ട്രിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. ആ സമയത്താണ് സാന്ത്വനം എത്തിയത്. ഗോപികയുടെ സഹോദരി കീർത്തനയും മലയാളികൾക്ക് സുപരിചിതയാണ്.

എനിക്കിപ്പോൾ എന്റെ കുടുംബം തന്നെയാണ് സാന്ത്വനം. ഒരുപാട് ചേട്ടന്മാരുടെ കുഞ്ഞനിയത്തിയാണ് ഞാൻ ഇപ്പോൾ എന്നാണ് ഗോപിക ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആദ്യം ചിപ്പി ചേച്ചിയോട് ഇടപഴകുമ്പോൾ ഒരു പേടി ഉണ്ടായിരുന്നു. ഇത്രയും സീനിയർ ആർടിസ്റ്റ് ആണല്ലോ.

Also Read
ഈ സുന്ദരിയുടെ മുഖം ഇനിയും മറച്ചുവെയ്ക്കുന്നത് എന്തിനാണ്? പുറത്ത് കാണിക്കാത്തത് സെലിബ്രിറ്റി ആയതുകൊണ്ടാണോ? നൂബിൻ മറച്ചുവയ്ക്കുന്ന പെൺകുട്ടി ആരാണ്?

എന്നാൽ ആ ഒരു അകലം ചേച്ചി തന്നെയാണ് ഇല്ലാതെ ആക്കിയത്. എന്റെ ഓൺ സ്‌ക്രീൻ അച്ഛനും അമ്മയ്ക്കും ഇപ്പോൾ എന്റെ മാതാപിതാക്കളെക്കാൾ ശ്രദ്ധയാണ് എന്റെ കാര്യത്തിലെന്നും താരം വ്യക്തമാക്കിയിരുന്നു.

Advertisement