ജോര്‍ജിനെ വിവാഹം കഴിച്ചതിന് വീട്ടില്‍ നിന്നും പുറത്താക്കി, ഭര്‍ത്താവിന്റെ തനി നിറം മനസ്സിലായതോടെ തളര്‍ന്നു, ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞിനെ വേണ്ടെന്ന് വെക്കാന്‍ നിര്‍ബന്ധിച്ചു, ശ്രീവിദ്യയുടെ നരകതുല്യമായ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തല്‍

3539

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശ്രീവിദ്യ. വിടപറഞ്ഞുവെങ്കിലും ശ്രീവിദ്യ സമ്മാനിച്ച ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ നടി ഇന്നും മലയാളികളുടെ ഹൃദയത്തില്‍ ജീവിക്കുന്നു. എല്ലാ കാലത്തും മലയാള സിനിമയില്‍ ഓര്‍മ്മിക്കപ്പെടുന്ന നടിയാണ് ശ്രീവിദ്യ.

ശ്രീവിദ്യ വിട പറഞ്ഞിട്ട് ഇപ്പോള്‍ പതിനാറ് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്ന ശ്രീവിദ്യയുടെ പകരം വെക്കാനില്ലാത്ത കഥാപത്രങ്ങള്‍ ഇന്നും മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിലൂടെയായിരുന്നു ശ്രീവിദ്യയുടെ ജീവിതം.

Advertisements

നിരവധി പ്രണയ പരാജയങ്ങളുണ്ടായിരുന്നു, കൂടാതെ നടിയുടെ വിവാഹ ജീവിതവും വലിയൊരു പരാജയം ആയിരുന്നു. ഷൂട്ടിങ് സെറ്റുകളില്‍ ആഡംബര കാറുകളില്‍ എത്താറുള്ള ജോര്‍ജ് എന്നയാളെയായിരുന്നു ശ്രീവിദ്യ തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.

ജോര്‍ജുമായുള്ള വിവാഹത്തിന് പിന്നാലെ അന്യ മതസ്ഥനെ വിവാഹം കഴിച്ചു എന്ന കാരണത്താല്‍ ശ്രീവിദ്യയെ വീട്ടില്‍ നിന്നും പുറത്താക്കി. ഇത് നടിയെ ഏറെ ദുഃഖത്തിലാഴ്ത്തി. എന്നാല്‍ അതിലും കൂടുതല്‍ ശ്രീവിദ്യ തളര്‍ന്നുപോയത് വി ജി നായര്‍ എന്ന ചിട്ടിക്കമ്പനി ഉടമയുടെ ബിനാമി മാത്രമാണ് ജോര്‍ജ് എന്ന സത്യം തിരിച്ചറിഞ്ഞപ്പോഴായിരുന്നു.

Also Read: ശിവട്ടന്റെ അഞ്ജലി തന്നെയാണോ ഇത്, ഗോപികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ

ഒത്തിരി സ്വപ്‌നം കണ്ട വിവാഹജീവിതം അതോടെ നരകജീവിതമായി മാറി. വിവാഹത്തിന് ശേഷവും ശ്രീവിദ്യയെക്കൊണ്ട് സിനിമകള്‍ക്കായി ഡേറ്റ് വാങ്ങുക, ഡേറ്റില്ലെങ്കിലും അഡ്വാന്‍സ് വാങ്ങിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങള്‍ ജോര്‍ജ് സ്ഥിരമായി ചെയ്തു.

ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ ശ്രീവിദ്യയെക്കൊണ്ട് അബോര്‍ഷന്‍ വരെ ചെയ്യിപ്പിച്ചു. വിവാഹ ബന്ധം തലവേദനയായി മാറിയതോടെ ശ്രീവിദ്യ ആ ബന്ധം ഉപേക്ഷിച്ചു. പിന്നീട് മലയാള സിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തെ കാന്‍സര്‍ പിടികൂടിയത്.

സിനിമ ലൊക്കേഷനുകളില്‍ സന്തോഷവതിയായിരുന്ന ശ്രീവിദ്യ ജീവിതത്തില്‍ അങ്ങനെയായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ കെ പി കുമാരന്‍. ആഗ്രഹിച്ചുകിട്ടിയ വിവാഹ ശേഷം അഭിനയം നിര്‍ത്തിയ ശ്രീവിദ്യ ഭര്‍ത്താവായ ജോര്‍ജിന്റെ നിര്‍ബന്ധ പ്രകാരമാണ് തേന്‍തുള്ളി എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നതെന്നു അദ്ദേഹം പറയുന്നു.

ശ്രീവിദ്യ താനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നടിയാണെന്നും കഴിവുള്ള നടിയായതിനാല്‍ അവരെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് തോന്നിയതിനാലാണ് തേന്‍തുള്ളി എന്ന സിനിമയിലേക്ക് ക്ഷണിച്ചതെന്നും സംവിധായകന്‍ പറയുന്നു.

ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രെഡ്യൂസര്‍ ശ്രീവിദ്യയ്ക്ക് നല്‍കിയത് അന്‍പതിനായിരം രൂപയായിരുന്നു. ഇതില്‍ നാല്‍പതിനായിരം രൂപയാണ് ശ്രീവിദ്യ റമ്യൂണറെഷനായി വാങ്ങിയതെന്നും പിന്നീട് ഡിസ്ട്രീബിഷന്‍കാര്‍ നല്‍കിയ പണം വെച്ചാണ് സിനിമ ചെയ്ത് തീര്‍ത്തതെന്നും സംവിധായകന്‍ ഓര്‍ക്കുന്നു. അഭിനയം കൊണ്ട് മികച്ച നടിയായിട്ടും ശ്രീവിദ്യയ്ക്ക് തന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement