എന്തിനാണ് നിങ്ങള്‍ മമ്മൂക്കയെ പഴിക്കുന്നത്; നടി പാര്‍വ്വതി ഉണ്ടാക്കിയ കസബ വിവാദത്തിന് എതിരെ ആഞ്ഞടിച്ച് ടൊവീനോ

9

അടുത്തിടെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കസബയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ മമ്മൂട്ടിയെ പിന്തുണച്ച് യുവനടന്‍ ടൊവീനോ തോമസ്.

Advertisements

സിനിമയിലെ ഒരു ഡയലോഗിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതാണ് നടന്റെ ഉത്തരവാദിത്വമെന്നും ടൊവീനോ അഭിപ്രായപ്പെട്ടു. മനോരമയുടെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് ടൊവീനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഒരു നടന്റെ ഉത്തരവാദിത്വം അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി കൃത്യമായി ചെയ്യുക എന്നതാണ്. സിനിമയില്‍ അത്തരമൊരു ഡയലോഗ് പറയില്ല എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നെങ്കില്‍ എങ്ങിനെയാണ് ആ കഥാപാത്രത്തോട് നീതി പുലര്‍ത്താനാകുക?

ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതാണ് നടന്റെ ഉത്തരവാദിത്വം. വ്യക്തിജീവിതത്തില്‍ മമ്മൂക്ക എങ്ങിനെയാണ് എന്നതല്ലേ പ്രധാനം.

ഒരാളോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ? പിന്തെന്തിനാണ് സിനിമയിലെ ഒരു സീനിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിക്കുന്നത്’ ടൊവിനോ ചോദിച്ചു.

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ കുറിച്ച് നടി പാര്‍വതി നടത്തിയ പ്രസ്താവനകള്‍ ഏറെ വിവാദമായിരുന്നു.

സമൂഹ മാധ്യമങ്ങളിലും പൊതുസദസ്സുകളിലും ഇത് ചര്‍ച്ചയാകുകയും സിനിമയിലെ സ്ത്രീവിരുദ്ധത എന്ന വിഷയം ഉയര്‍ന്നു വരികയും ചെയ്തിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്.

Advertisement