ആദ്യമായാണ് ഒരു ഇന്ത്യന്‍ നടന് ഈ അവാര്‍ഡ് ലഭിക്കുന്നത്, ഒടുവില്‍ അത് സ്വന്തമാക്കി ടൊവിനോ തോമസ്

136

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ വലിയ സ്ഥാനം നേടിയെടുത്ത നടനാണ് ടൊവിനോ തോമസ്. ഇന്ന് ഈ നടന് ആരാധകര്‍ ഏറെയാണ്. തന്റെ കയ്യില്‍ ഏത് വേഷവും സേഫ് ആണെന്ന് ടൊവിനോ തെളിയിച്ചു കഴിഞ്ഞു.

Advertisements

ഇപ്പോഴിതാ വേറിട്ട പ്രകടനത്തിന് അന്താരാഷ്ട്ര അവാര്‍ഡ് നടനെ തേടിയെത്തിയിരിക്കുകയാണ്.

അദൃശ്യ ജാലകങ്ങള്‍ എന്ന വേറിട്ട സിനിമയിലെ പ്രകടനത്തിനാണ് നായകന്‍ ടൊവിനോ തോമസിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പോര്‍ച്ചുഗലിലെ പ്രശസ്തമായ ഫന്റാസ്‌പോര്‍ടോ ചലച്ചിത്രോത്സവത്തിലെ അവാര്‍ഡിലാണ് ടൊവിനോ തോമസ് മികച്ച നടനായി മാറിയത്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ നടന് ഈ അവാര്‍ഡ് ലഭിക്കുന്നത്. ഇതുവരെ സംഘടിപ്പിച്ച 44 എഡിഷനുകളില്‍ ആദ്യമായി ഒരു മലയാളി നടനാണ് ഇന്ത്യയില്‍ നിന്ന് പോര്‍ച്ചുഗലിലെ ഫന്റാസ്‌പോര്‍ടോ ചലച്ചിത്രോത്സവത്തില്‍ അത്തരം ഒരു നേട്ടത്തില്‍ എത്തുന്നത് എന്നത് വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

അവാര്‍ഡ് ലഭിച്ചതിലെ സന്തോഷം കുറിപ്പിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്. ഇത് മഹത്തരമെന്ന് ടൊവിനോ പറയുന്നു. വീണ്ടും ഞാന്‍ അംഗീകരിക്കപ്പെട്ടു. മികച്ച നടനായി ഫാന്റസ്‌പോര്‍ടോ ചലച്ചിത്രോത്സവത്തില്‍ തെരഞ്ഞെടുക്കപ്പട്ടതില്‍ ആദരിക്കപ്പെട്ടതായും അഭിമാനവും തോന്നുന്നു. അദൃശ്യ ജാലകങ്ങള്‍ പ്രധാനപ്പെട്ട ഒന്നാണ്. സംവിധായകനും നിര്‍മാതാവിനും അടക്കം സിനിമയുടെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കാനും നന്ദി രേഖപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. സിനിമയുടെ വിജയം ഇനിയും തുടരട്ടേ. എല്ലാവരോടും സ്‌നേഹമെന്നും നന്ദിയെന്നും പറയുന്നു ടൊവിനോ തോമസ്.

 

Advertisement