‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവൻ അത് വേണ്ടെന്ന് വെച്ചു ; ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയ കാല ഓർമ്മകൾ പങ്കു വച്ച് മാത്തുക്കുട്ടി

275

മിന്നൽ മുരളി എന്ന് സൂപ്പരിഹിറ്റ് സിനിമയിലൂടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെയാണ് താരം തന്റേതായ ഒരു സ്ഥാനം സിനിമാ മേഘലയിൽ ഉറപ്പിച്ചത്.

സിനിമാ നടനാവുന്നതിന് മുമ്പേ ടൊവിനോയ്ക്കൊപ്പം ഒരേ റൂമിൽ താമസിച്ച സുഹൃത്തായിരുന്നു സംവിധായകനും അവതാരകനുമായ മാത്തുകുട്ടി.

Advertisements

ALSO READ

ഭാര്യയുടെ അഭിപ്രായം കേട്ട് ചെയ്ത സിനിമകൾ എട്ടുനിലയിൽ പൊട്ടിയിട്ടുണ്ട്: കുഞ്ചാക്കോ ബോബൻ

തങ്ങളുടെ കൂട്ടത്തിൽ സിനിമ സ്റ്റാറാകും എന്ന ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തി ടൊവിനോ ആയിരുന്നു എന്നും അത്രക്കും ആഗ്രഹവും അതിനുള്ള അധ്വാനവും ടൊവിനോ ചെയ്തിട്ടുണ്ടെന്നും പറയുകയാണ് മാത്തുക്കുട്ടി. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയ കാല ഓർമകൾ മാത്തുക്കുട്ടി പങ്കുവെച്ചത്.

‘ടൊവിനോയും ഞാനും ഒരു മുറിയിൽ ഒന്നിച്ച് താമസിച്ചിരുന്നവരാണ്. ആഗ്രഹത്തിന്റെ സന്തതി ആയിരുന്നു അവൻ. ഞങ്ങളുടെ കൂട്ടത്തിൽ സിനിമയിൽ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാൾ അവനായിരുന്നു. അതുപോലെ അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വർക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് മാത്തുക്കുട്ടി പറയുന്നത്.

ALSO READ

ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാൻ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്; തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

‘അന്ന് ടൊവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോവണമെങ്കിൽ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് വേണമെങ്കിൽ ചേട്ടനോട് ചോദിക്കണം. അതുകൊണ്ട് അവൻ ആ വണ്ടി ബാറ്ററിയില്ലാതെ കുറെ നാൾ ഓടിച്ചിട്ടുണ്ട്.

അന്ന് ആ കൂട്ടത്തിൽ എനിക്ക് മാത്രമാണ് ജോലിയുള്ളത്. എന്റെ ബുള്ളറ്റിന് ഞാൻ മിലിട്ടറി ഗ്രീൻ പെയിന്റടിച്ചു. അത് കണ്ടിട്ട് അവനും സ്വന്തം വണ്ടിക്ക് ആ പെയിന്റ് അടിക്കണമെന്ന് തോന്നി.

എന്നോട് അന്വേഷിച്ചപ്പോൾ 5000 രൂപ ഉണ്ടെങ്കിൽ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. ‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവൻ അത് വേണ്ടെന്ന് വെച്ചു. ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ ആ ബുള്ളറ്റ് പുത്തൻ ബാറ്ററി വെച്ച് ഇപ്പോഴും അവൻ ഓടിക്കുന്നുണ്ടെന്നും മാത്തുക്കുട്ടി കൂട്ടിച്ചേർത്തു.

ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ മിന്നൽ മുരളി വമ്പൻ വിജയമാണ് നേടിയത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ടൊവിനോയുടെ സിനിമ.

 

Advertisement