ഭാര്യയുടെ അഭിപ്രായം കേട്ട് ചെയ്ത സിനിമകൾ എട്ടുനിലയിൽ പൊട്ടിയിട്ടുണ്ട്: കുഞ്ചാക്കോ ബോബൻ

112

അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെയെത്തി മലയാളത്തിന്റെ സ്വന്തം റൊമാന്റിക് ഹീറോയായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി കുഞ്ചാക്കോ ബോബൻ മാറിയിരുന്നു.

എന്നാൽ ആവർത്തന വിരസതയുള്ള കഥാപാത്രങ്ങൾ കാരണം ഇടയ്ക്ക് ഒന്നു മങ്ങലേൽറ്റതിനെ തുടർന്ന് കരിയറിനിടയ്ക്ക് ബ്രേക്ക് എടുത്ത് പിന്നീട് മടങ്ങി എത്തിയപ്പോഴും മലയാളികൾ ഇരു കൈയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടൻ. നിരവധി ചിത്രങ്ങളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടൻ രംഗത്ത് എത്താറുണ്ട്. ഒരുകാലത്ത് കേരളത്തിയ പെൺകുട്ടികളുടെ മനം കവർന്ന താരത്തിന്റെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ ആയിരുന്നു.

Also Read
ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാൻ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്; തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

വിവാഹശേഷം സന്തോഷകരമായ ദാമ്പാത്യ ജീവിതം നയിക്കുകയാണ് ഇരുവരും. അതേ സമയം ഇപ്പോൾ കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ സിനിമയുടെ കാര്യത്തിൽ ഭാര്യയുടെ ഇടപെടൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

തന്റെ സിനിമകളുടെ കാര്യത്തിൽ പ്രിയ ഇടപെടാറില്ല. പക്ഷേ അഭിപ്രായം ചോദിക്കാറുണ്ട്. പ്രിയ ചെയ്യരുത് എന്ന് പറഞ്ഞിട്ട് താൻ ചെയ്ത ചില സിനിമകൾ ഹിറ്റായിട്ടുണ്ട്. അത് പോലെ തിരിച്ചും സംഭവിച്ചിട്ടുണ്ട്. തങ്ങൾ രണ്ടുപേരും ചേർന്ന് തീരുമാനം എടുത്താലും ചിലപ്പോൾ പരാജയം സംഭവിക്കാറുണ്ട് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

അതേസമയം, അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ. ഭീമന്റെ വഴി ആയിരുന്നു താരത്തിന്റെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.

Also Read
അതെകുറിച്ച് പറഞ്ഞാൽ ഞാൻ ചിലപ്പോൾ ജയിലിൽ പോകേണ്ടി വരും; വെളിപ്പെടുത്തലുമായി ഇന്നസെന്റ്

Advertisement