Home Entertainment Celebrities

പെണ്ണ് ആയി തീർന്ന ശേഷം പലരും ചോദിച്ച ചോദ്യമാണ് എപ്പോൾ കല്യാണം; വധുവായി എത്തി സീമയുടെ ഉത്തരം, സഫലമായത് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് താരം

249

ഓരോ ട്രാൻസ് പേഴ്സന്റെയും ജീവിതത്തിൽ കടന്നു വന്ന വേദനയുടെയും സഹനത്തിന്റെയും കഥയുണ്ടാകും. ഈ അതിജീവനം പലപ്പോഴും കണ്ണുകളെ നനയ്ക്കുകയും ചെയ്യുന്നതുമാണ്. വളർന്നു വന്ന ചുറ്റുപ്പാടിൽ നിന്ന് നേരിടുന്ന കളിയാക്കലുകൾ, പരിഹാസം, ബന്ധുക്കളുടെയും വീട്ടുകാരുടെയും അവഗണന, ഇങ്ങനെ നീളും ഇവർ അനുഭവിക്കുന്ന യാതനകൾ.

Advertisements

സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ ഇവർ നേരിടുന്നത് പറഞ്ഞാൽ തീരാത്തതുമാണ്. അത്തരത്തിൽ മുന്നേറി, തന്റെ വ്യക്തിത്വം സ്വന്തമാക്കിയ ആളാണ് സീമ വിനീത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും മോഡലുമായ സീമ ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ്. സീമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ വൈറലാവുന്നത്. പെണ്ണ് ആയി തീർന്ന ശേഷം പലരും ചോദിച്ച ചോദ്യമാണ് എപ്പോൾ കല്യാണം എന്നത്.

Also read; ഫാറ്റ് ഷേമിങ് നേരിട്ടു; അത് ആത്മവിശ്വാസം കെടുത്തും; സിനിമാ മേഖലയിലെ ബോഡി പോസിറ്റിവിറ്റിയ്ക്കായി വാദിക്കുകയാണ് താനെന്ന് മമ്മൂട്ടിയുടെ നായിക

സീമയുടെ അമ്മയുടെയും ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവുമായിരുന്നു മകളുടെ കല്യാണം. കല്യാണ വേഷത്തിൽ മകളെ കാണണം എന്ന അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു എന്ന് പറഞ്ഞുകൊണ്ടാണ് സീമ ആരാധകരുമായി ചിത്രങ്ങൾ പങ്കുവെച്ചത്. വർഷ പൂജയ്ക്ക് വധുവിനെ പോലെ അണിഞ്ഞൊരുങ്ങി അമ്മയ്ക്കൊപ്പം നിന്ന് എടുത്ത ഫോട്ടോയും സീമ പങ്കുവെക്കുന്നുണ്ട്. ജീവിതത്തിൽ എന്റെ അമ്മ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്റെ വിവാഹം.

ഒരുപാട് സ്വപ്നം കണ്ടിരുന്നത് ആയിരുന്നു, ഈശ്വരൻ അത് സാധിച്ചു കൊടുത്തു. ഞാനൊരു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി, എന്റെ വർഷപൂജക്ക് എന്റെ ഈ ജന്മത്തിലെ കല്യാണം ഇതാണെന്ന് അപ്പോളാണ് അമ്മക്ക് മനസ്സിലായത്.

ജീവിതത്തിൽ ഒരുപാട് അവഗണനകളിൽ നിന്നും ഞാൻ ഞാനായിതീർന്ന, എല്ലാ അർഥത്തിലും ആ ദിവസം എനിക്ക് ഏറ്റവും പുണ്യ ദിവസം തന്നെയാണ്. പിന്നെ ഒരു മനുഷ്യന്റെയും അവസാന വാക്ക് വിവാഹം എന്ന ഉടമ്പടി മാത്രമല്ലല്ലോ വേറെയും ജീവിത ലക്ഷ്യമുണ്ടല്ലോ.’ സീമ കുറിച്ചു.

Also read; ഇതൊരു സൈനികന്റെ സാധാരണ പ്രണയ കഥയല്ല; വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ച്! ദുൽഖർ സിനിമയെ വാഴ്ത്തി വെങ്കയ്യ നായിഡു

നാല് സർജറിയ്ക്ക് ശേഷമാണ് സീമ വിനീത് പൂർണമായും സ്ത്രീത്വത്തിലേക്ക് മാറിയത്. ചെറുപ്പം മുതൽ കേട്ട കളിയാക്കലുകളെ കുറിച്ചും അപവാദങ്ങളെ കുറിച്ചും അതിനെ എല്ലാം അതിജീവിച്ച് ആഗ്രഹിച്ചത് പോലെ ഒരു സ്ത്രീയ ആയതിനെ കുറിച്ചും നേരത്തെ സീമ വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement