ഹിന്ദി, ഇംഗ്ലീഷ് സിനിമകളിൽ ഇത്തരം രംഗങ്ങൾ വന്നാൽ കണ്ടിരിക്കും, മലയാളത്തിൽ വന്നാൽ വിവാദം; ആളുകൾക്ക് സെക്ഷ്വൽ ഫ്രസ്‌ട്രേഷനാണ്, പൊട്ടിത്തെറിച്ച് ദുർഗ കൃഷ്ണ

5987

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റെതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച യുവ നടിയാണ് ദുർഗ കൃഷ്ണ. വിമാനം എന്ന സിനിമയിലൂടെയാണ് നടി സിനിമയിൽ എത്തിയത്. ശേഷം താരം സമ്മാനിച്ചത് ഒരുപിടി നല്ല കഥാപാത്രങ്ങൾ ആയിരുന്നു. ഇന്ദ്രൻസ് മുഖ്യവേഷത്തിൽ എത്തിയ ഉടൽ എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Advertisements

ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയതിൽ പിന്നെ ഒരുപാട് വിമർശനങ്ങളിലേക്ക് കൂപ്പുക്കുത്തി വീണ നടി കൂടിയാണ് ദുർഗ കൃഷ്ണ. കാരണം ചിത്രത്തിലെ ഇന്റിമേറ്റ് സീനുകൾ തന്നെയായിരുന്നു. ഒരു വലിയ സൈബർ ആക്രമണം തന്നെ നടി നേരിട്ടിരുന്നു. ഈ ആക്രമണത്തിൽ ദുർഗ ശക്തമായ മറുപടി തന്നെയാണ് നൽകിയത്.

ഇപ്പോഴിതാ കുടുക്ക് 2025 എന്ന തൻറെ പുതിയ സിനിമയുടെ വിശേഷങ്ങളുമായി താരം എത്തിയിരിക്കുകയാണ്. ഞാൻ ചെയ്യുന്നത് എൻറെ തൊഴിലാണ്. സാധാരണ ഒരു സിനിമയിൽ ഉണ്ടാകാറുള്ളതു പോലെ ഫൈറ്റ് സീനും ഇമോഷണൽ സീനും കോമഡി സീനുമൊക്കെ പോലെയേ ഇൻറിമേറ്റ് സീനുകളും ഞാൻ കാണുന്നുള്ളൂ.

Also read; പെണ്ണ് ആയി തീർന്ന ശേഷം പലരും ചോദിച്ച ചോദ്യമാണ് എപ്പോൾ കല്യാണം; വധുവായി എത്തി സീമയുടെ ഉത്തരം, സഫലമായത് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് താരം

പ്രത്യേകമായൊരു പ്രാധാന്യമൊന്നും അതിന് കൊടുത്തിട്ടില്ലെന്ന് ദുർഗ പറയുന്നു. പ്രത്യേകമായി അതെടുത്ത് പറയേണ്ടതായും തോന്നുന്നില്ല. അത്തരം സീനുകൾ വരുമ്പോൾ മാത്രം എന്തുകൊണ്ട് വിവാദങ്ങൾ ഉണ്ടാകുന്നുവെന്നും പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ മാത്രം വിവാദങ്ങൾ വരുന്നുവെന്നും മനസ്സിലാകുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഹിന്ദി, ഇംഗ്ലീഷ് സിനിമകളിൽ ഇത്തരം രംഗങ്ങൾ വന്നാൽ ഏല്ലാവരും കണ്ടിരിക്കും. അതിലൊന്നും ആ സീനിനെ ആരും വെറുക്കില്ല, എന്നാൽ മലയാളത്തിൽ ഒറു നടി അത് ചെയ്യുന്ന സമയത്ത് എന്തുകൊണ്ട് ഇങ്ങനെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്ന് ഇതുവരെ മനസ്സിലായിട്ടില്ല, സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ കൊണ്ടാകും ചില ആളുകൾ ഇങ്ങനെ ഒക്കെ പറയുന്നതെന്ന് തോന്നുന്നുവെന്നും ദുർഗ ശക്തമായ ഭാഷയിൽ പറഞ്ഞു.

കുടുക്കിന്റെ ട്രെയിലറും ഗാനങ്ങളും പുറത്തിറങ്ങിയപ്പോഴും താരം ഉടൽ ചിത്രത്തിൽ നേരിട്ട അതെ വിമർശനം തന്നെയാണ് നേരിട്ടത്. ദുർഗയുടെ കുടുംബത്തെ വരെ ആക്രമിച്ചവരും ഉണ്ട്. എന്നാൽ ദുർഗക്ക് എല്ലാ പിന്തുണയും നൽകി ഭർത്താവും കുടുംബവും കൂടെ തന്നെ ഉണ്ട്.

Also read; ഇതൊരു സൈനികന്റെ സാധാരണ പ്രണയ കഥയല്ല; വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ച്! ദുൽഖർ സിനിമയെ വാഴ്ത്തി വെങ്കയ്യ നായിഡു

ഇതാണ് തന്റെ ധൈര്യവും എന്ന് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ എന്ന സിനിമയിൽ കൃഷ്ണ ശങ്കറാണ് നായകൻ. അജു വർഗ്ഗീസ്, സ്വാസിക, ഷൈൻ ടോം ചാക്കോ തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 25നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Advertisement