ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരാൾ കൂടി, ഞാൻ എവിടെപ്പോയാലും എന്നെ കെയർ ചെയ്യാനും എന്റെ കാര്യങ്ങൾ നോക്കാനും എന്നെ കൊണ്ടുപോവാനുമൊക്കെയാണ് ആൾ വരുന്നത്; അതിഥിയെ കുറിച്ച് അമൃത നായർ

82

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അമൃത നായർ. പരമ്പരകളിൽ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലൂടെയുമായി താരം തന്റെ വിശേഷങ്ങൾ ആരാധകാരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഒരുപാട് നാളായി സ്വപ്നമായി കൊണ്ടുനടന്നിരുന്ന കാര്യം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് താരം.

Advertisements

നാളുകളായുള്ള പ്രയത്നത്തിനൊടുവിലാണ് നടി ആ സ്വപ്നം യഥാർഥ്യമാക്കിയത്. പുതിയ കിയ സോണറ്റ് സ്വന്തമാക്കിയ സന്തോഷമാണ് നടി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി. യൂട്യൂബ് ചാനലിലൂടെയായും ഈ സന്തോഷം അമൃത പങ്കിട്ടിരുന്നു. എന്റെ കുടുംബത്തിലേക്ക് ഇനി ഒരാളും കൂടി എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പങ്കുവെച്ചത്.

Also read; പെണ്ണ് ആയി തീർന്ന ശേഷം പലരും ചോദിച്ച ചോദ്യമാണ് എപ്പോൾ കല്യാണം; വധുവായി എത്തി സീമയുടെ ഉത്തരം, സഫലമായത് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് താരം

ഇന്നിപ്പോൾ എന്റെ മുഖത്ത് ഭയങ്കര സന്തോഷമുണ്ട്. നിങ്ങളത് കാണുന്നുണ്ടോയെന്ന് എനിക്കറിയില്ല. എന്തായാലും ഞാൻ നല്ല സന്തോഷത്തിലാണ്. ജീവിതത്തിലെ രണ്ട് വലിയ സ്വപ്നങ്ങളിൽ ഒരു കാര്യമാണ് നടക്കാൻ പോവുന്നത്. ഞങ്ങളുടെ ഈ ലൈഫിലേക്ക് ഒരാൾ കൂടി വരാൻ പോവുകയാണ്. ഞാൻ എവിടെപ്പോയാലും എന്നെ കെയർ ചെയ്യാനും എന്റെ കാര്യങ്ങൾ നോക്കാനും എന്നെ കൊണ്ടുപോവാനുമൊക്കെയായി ഒരാൾ കൂടി വരാൻ പോവുകയാണ്.

കുടുംബത്തോടെ ആ ആളെ വെൽക്കം ചെയ്യാനായി പോവുകയാണ്. അവരെ വിളിച്ച് വരാനായി പോവുകയാണെന്ന് പറഞ്ഞായിരുന്നു അമൃത കാർ സ്വാന്തമാക്കുവാൻ ഷോറൂമിലേക്ക് തിരിച്ചത്. അമ്മയ്ക്കും മുത്തശ്ശിക്കും ആന്റിയ്ക്കും അനിയനുമൊപ്പമാണ് അമൃത ഷോറൂമിലെത്തിയത്. അങ്ങനെ ഞങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്.

വർഷങ്ങളായി ഞങ്ങൾ കാത്തിരുന്ന നിമിഷമായിരുന്നു ഇതെന്ന് നടി പറയുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി വണ്ടിയുടെ നമ്പർ പ്ലേറ്റടക്കം അമൃത കാണിച്ചിരുന്നു. ഞങ്ങളെ പിന്തുണച്ചവരോടാണ് നന്ദി പറയാനുള്ളത്. ഞങ്ങളെ കുറ്റം പറഞ്ഞ ആൾക്കാർക്കും പിന്തുണച്ചവരോടും നന്ദി പറയുന്നു. ഇനിയുള്ള വിശേഷങ്ങളും യൂട്യൂബിലൂടെയായി അറിയിക്കുമെന്നും അമൃത പറഞ്ഞു.

Also read; ഹിന്ദി, ഇംഗ്ലീഷ് സിനിമകളിൽ ഇത്തരം രംഗങ്ങൾ വന്നാൽ കണ്ടിരിക്കും, മലയാളത്തിൽ വന്നാൽ വിവാദം; ആളുകൾക്ക് സെക്ഷ്വൽ ഫ്രസ്‌ട്രേഷനാണ്, പൊട്ടിത്തെറിച്ച് ദുർഗ കൃഷ്ണ

നിരവധി പേർ താരത്തിന് പിന്തുണ നൽകി. അമ്മുക്കുട്ടിയുടെ സ്വപ്നങ്ങളെല്ലാം നടക്കട്ടെ, ആദ്യമായാണ് ഒരാൾ കാർ വാങ്ങിയപ്പോൾ ഇത്രയും സന്തോഷിച്ചത്. രണ്ടാമത്തെ ആഗ്രഹമായ വീടുപണി വേഗം നടക്കാൻ പ്രാർത്ഥിക്കാം. ആ മുഖം കണ്ടാലറിയാം ചേച്ചി എത്ര സന്തോഷത്തിലാണെന്ന്. ഒരു കാർ എന്നൊക്കെ പറയുമ്പോൾ അത് എല്ലാവരുടേയും സ്വപ്നമാണ്. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ, എന്നും പ്രാർത്ഥനകളിലുണ്ടാവും തുടങ്ങി നിരവധി ആരാധകർ ആശംസകൾ അറിയിച്ചു.

Advertisement