നിരവധി കാമുകന്മാര്‍ വന്നു പോയി, എന്നാല്‍ ഇപ്പോള്‍ ജീവിതത്തില്‍ ഒറ്റയ്ക്ക്; തൃഷയുടെ പ്രണയങ്ങള്‍

297

ആരാധകര്‍ ഏറെയുള്ള നടിയാണ് തൃഷ. വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് തൃഷ. രണ്ടാം വരവില്‍ മിന്നുന്ന പ്രകടനമാണ് ഈ നടി കാഴ്ചവച്ചത്. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി താരങ്ങള്‍ക്കൊപ്പം നായിക കഥാപാത്രം വരെ തൃഷക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഈ അടുത്ത് റിലീസ് ചെയ്ത പൊന്നിയെന്‍ സെല്‍വനില്‍ മികച്ച പ്രകടനമാണ് ഈ താരം കാഴ്ചവെച്ചത്. ഇതിനിടെ തൃഷയുടെ വ്യക്തി ജീവിതവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 

അവിവാഹിതയായി തുടരുന്ന തൃഷയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട താരങ്ങള്‍ നിരവധിയാണ്. 2005ലാണ് വിജയും നടിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ച വാര്‍ത്തയില്‍ പ്രതികരിച്ച് തൃഷ തരംഗത്ത് എത്തുകയായിരുന്നു. വാര്‍ത്ത നിഷേധിച്ചു കൊണ്ടായിരുന്നു ഈ നടി എത്തിയത്.

Advertisements

Also readമമ്മൂട്ടിക്ക് പുറമേ ഇഷ്ടമുള്ള സിനിമാതാരങ്ങള്‍ ഇവരാണ്, തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

അടുത്തിടെ തൃഷയുടെ പേരിനൊപ്പം റാണ ദഗ്ഗുബട്ടിയുടെ പേരും കൂടി വന്നു. ഇവര്‍ പ്രണയത്തിലായിരുന്നു എന്നായിരുന്നു ഗോസിപ്പ്, മാത്രമല്ല താരങ്ങളുടെ വിവാഹം ഉടനെ ഉണ്ടാവും എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏറെ നാളത്തെ പ്രണയത്തിനുശേഷം ഇവര്‍ പിരിഞ്ഞു എന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്.

Also readഇറച്ചിക്കടയുടെ ഉദ്ഘാടനമാണെന്നാണ് കരുതിയത്, സോഷ്യല്‍മീഡിയയിലെ മോശം ട്രോളുകളില്‍ പ്രതികരിച്ച് ഹണി റോസ്

ഇതിന് പിന്നാലെ നടി വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നു. 2015 ജനുവരി 23 നായിരുന്നു തൃഷയുടെ വിവാഹനിശ്ചയം. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മൂന്നുമാസത്തിനുള്ളില്‍ തന്നെ ആ ബന്ധം അവസാനിപ്പിച്ചു എന്ന് നടി അറിയിച്ചു. ബന്ധം അവസാനിപ്പിച്ചതിന്റെ കാരണം നടി പറഞ്ഞിട്ടില്ല. 2020 ല്‍ ആയിരുന്നു വാര്‍ത്ത പുറത്തുവരുന്നത്. കാട്ടുതീ പോലെ പടര്‍ന്ന ആ വാര്‍ത്തയും വൈകാതെ തന്നെ കെട്ടടങ്ങി.

https://youtu.be/FUWsuppSEl4

Advertisement