ഇറച്ചിക്കടയുടെ ഉദ്ഘാടനമാണെന്നാണ് കരുതിയത്, സോഷ്യല്‍മീഡിയയിലെ മോശം ട്രോളുകളില്‍ പ്രതികരിച്ച് ഹണി റോസ്

182

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Also Read: എമ്പുരാന്റെ ചിത്രീകരണം ഉടന്‍, പൃഥ്വിരാജിന്റെ വിശ്രമകാലം കഴിഞ്ഞുവെന്ന് ഇന്ദ്രജിത്ത്, സഹോദരന്റെ ആരോഗ്യവിവരം പങ്കുവെച്ച് താരം

മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ് .

ഇതുമായി ബന്ധപ്പെട്ട് ഒത്തിരി ട്രോളുകളും താരത്തെ ചുറ്റിപ്പറ്റി വരുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം ട്രോളുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹണി റോസ്. പല ട്രോളുകളും വളരെ രസകരമായിട്ടാണ് തനിക്ക് തോന്നിയതെന്നും അതൊക്കെ താനും അങ്ങനെ മാത്രമേ എടുത്തിട്ടുള്ളൂവെന്നും ഹണി പറയുന്നു.

Also Read: അച്ഛൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ രജനികാന്തിനെ വെറുതെ വിട്ടതാണ്; അത് കൊണ്ട് മാത്രമാണ് റിലീസ് മാറ്റിയത്; ധ്യാൻ ശ്രീനിവാസൻ

എന്നാല്‍ ചിലതിന്റെ ടോണും ഭാഷയുമൊക്കെ മാറും. അപ്പോള്‍ നമ്മളെ ബാധിക്കുമെന്നും പക്ഷേ അത് നമ്മളെ ബാധിക്കണോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കുന്നതെന്നും നൂറ് മെസ്സേജില്‍ ചിലപ്പോള്‍ 10 എണ്ണം മാത്രമായിരിക്കും ഇത്തരത്തിലുള്ളതെന്നും അതില്‍ ബാക്കി 90 മെസ്സേജുകള്‍ക്ക് പ്രധാന്യം കൊടുത്താല്‍ തീരാവുന്ന പ്രശ്‌നമല്ലേയുള്ളൂവെന്നും ഹണി റോസ് പറയുന്നു.

Advertisement