എമ്പുരാന്റെ ചിത്രീകരണം ഉടന്‍, പൃഥ്വിരാജിന്റെ വിശ്രമകാലം കഴിഞ്ഞുവെന്ന് ഇന്ദ്രജിത്ത്, സഹോദരന്റെ ആരോഗ്യവിവരം പങ്കുവെച്ച് താരം

158

മലയാള സിനിമയിലെ താരദമ്പതികള്‍ ആയിരുന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മൂത്ത മകനാണ് ഇന്ദ്രജിത്ത്. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് തന്നെ പ്രവേശിക്കുകയായിരുന്നു ഇന്ദ്രജിത്ത്. 1986 പടയണി എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ താരത്തിന്റെ കടന്നുവരവ്.

Advertisements

തുടര്‍ന്ന് വില്ലന്‍ വേഷങ്ങളും അവതരിപ്പിക്കാന്‍ തുടങ്ങി. ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയില്‍ നെഗറ്റീവ് റോളില്‍ എത്തിയതോടെയാണ് ഇന്ദ്രജിത്തിന് ആരാധകരും ഏറെയായത്. ഇതിനുശേഷം ലഭിച്ച മീശ മാധവന്‍ എന്ന ചിത്രത്തിലെ എസ്ഐ ഈപ്പന്‍ പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രം അതിമനോഹരമായി ഇന്ദ്രജിത്ത് അവതരിപ്പിച്ചു.

Also Read: അഭിനയിച്ചത് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങള്‍, എന്നെ ഏറ്റവും കഷ്ടപ്പെടുത്തിയത് മുടി, പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി നൈല ഉഷ

പിന്നീട് നായക വേഷങ്ങളിലേക്കും അവിടെനിന്ന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കും ഇന്ദ്രജിത്ത് എത്താന്‍ തുടങ്ങി. ഒരു അഭിനേതാവ് എന്നതുപോലെ ഒരു ഗായകന്‍ കൂടിയാണ് ഇന്ദ്രജിത്ത്. ഇത് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. കുഞ്ഞമ്മിണീസ് ഹോസ്പിറ്റലാണ് താരത്തിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന പുതിയ ചിത്രം.

ഇപ്പോഴിതാ എമ്പുരാന്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. പ്രേക്ഷകരും സിനിമാലോകവും ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ ചിത്രീകരണം ഉടന്‍ തന്നെ തുടങ്ങുമെന്നും മലയാള സിനിമയിലെ എറ്റവും വലിയ ചിത്രം തന്നെയായിരിക്കും എമ്പുരാനെന്നും ഇന്ദ്രജിത്ത് പറയുന്നു.

Also Read: ദേ, ഇത്രേം ഗുണങ്ങളുണ്ടോ? എന്നാൽ കെട്ടാൻ ഞാൻ റെഡി; തന്റെ ചെറുക്കന് വേണ്ട സ്വഭാവ സവിശേഷതകൾ പറഞ്ഞ് കല്യാണി പ്രിയദർശൻ

ചിത്രത്തിന്റെ ലൊക്കേഷനും കാസ്റ്റും കണ്ടന്റുമൊക്കെ വളരെ ഡിഫറന്റാണെന്നും ലൂസിഫറിനേക്കാള്‍ ഒരുപിടി മുന്നിലായിരിക്കും എമ്പുരാനെന്നാണ് തനിക്ക് തോന്നുന്നതെന്നും പൃഥ്വിക്ക് രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ഇപ്പോള്‍ ഓകെയായി വരുന്നുണ്ടെന്നും ഇന്ദ്രജിത്ത് പറയുന്നു.

ആ സമയം കഴിഞ്ഞു. എന്നാല്‍ സ്റ്റണ്ട് സീനൊന്നും ചെയ്യാന്‍ ആവില്ല. ഇപ്പോള്‍ ഫിസിയോ തെറാപ്പിയൊക്കെ ചെയ്യുന്നുണ്ടെന്നും കുറച്ചുകൂടെ കഴിഞ്ഞാലെ സ്റ്റണ്ട് സീനൊക്കെ ചെയ്യാനാവൂ എന്നും ഇന്ദ്രജിത്ത് പറയുന്നു.

Advertisement