മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഗോൾഡൻ വിസ കൊടുത്തപ്പോ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി, എന്നാൽ ഇതൊരു മാതിരി കേരളത്തിൽ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയെന്ന് സന്തോഷ് പണ്ഡിറ്റ്

183

ചലച്ചിത്ര നടനും ഗായകനും ഇന്റർനെറ്റിലെ യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ സെലിബ്രിറ്റിയുമായ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. മലയാളികൾക്കിടയിൽ അഭൂതപൂർവ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്പാദിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ 2011 ലെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു.

Advertisement

ALSO READ

ഇവന്മാരൊക്കെ കണക്കാ, ഇന്ന് വരും നാളെ പോകും, അത്രേയുള്ളു; മമ്മൂട്ടിയുടെ കാലൊടിച്ച സംവിധായകന് പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളത്തിലെ സിനിമാ താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ നൽകുന്നതിനെ കളിയാക്കി ഇപ്പോൾ രംഗത്ത് വന്നിരിയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം ടൊവിനോ തോമസ്, മിഥുൻ രമേശ്, നൈല ഉഷ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. ചെറിയ നടനായ തനിക്ക് ബ്രോൺസ് വിസ എങ്കിലും തരണം എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഗോൾഡൻ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്ക് കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് തോന്നി. എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു, ഇതൊരു മാതിരി കേരളത്തിൽ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിയ്ക്കുന്നുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ:

മക്കളേ.. മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ‘ബ്രോൺസ് വിസ’ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും. അങ്ങനെ ഗോൾഡൻ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല. പാവമാണ് ട്ടോ).

പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ ഗോൾഡൻ വിസ കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ? (വാൽകഷ്ണം … ഗോൾഡൻ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി. എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു. ഇതൊരു മാതിരി കേരളത്തിൽ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയി. ഏതായാലും നല്ല കാര്യം ആണേ..)

ALSO READ

ഭൂമിയോളം വിനയമുള്ള ദേവത ; തന്റെ വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി

ധാരാളം വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായ അദ്ദേഹത്തിന്റെ ഈ ഗാനരംഗങ്ങൾ ഉൾപ്പെട്ട കൃഷ്ണനും രാധയും എന്ന മുഴുനീള ചലച്ചിത്രം 2011 ഒക്ടോബർ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളിൽ പണ്ഡിറ്റ് തന്നെ പ്രദർശനത്തിനെത്തിക്കുകയുണ്ടായി.

കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഒഴികെയുള്ള ഒട്ടു മിക്ക പ്രധാന കാര്യങ്ങളും ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. എന്തായാലും പണ്ഡിറ്റിന്റെ ഈ പോസ്റ്റും സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്.

Advertisement