ചേട്ടനെ പോലെ പ്രകൃതി ഭംഗി ആസ്വദിച്ച് അനുജത്തിയും ; ടൂർ ചിത്രങ്ങൾ പങ്കു വച്ച് വിസ്മയ മോഹൻലാൽ

95

സഹോദരൻ പ്രണവിനൊപ്പമുള്ള യാത്രാ ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാലിന്റെ മകൾ വിസ്മയ. പ്രണവിനും കൂട്ടുകാർക്കുക്കൊപ്പം നടത്തിയ യാത്രയുടെ മനോഹര ചിത്രങ്ങളാണ് വിസ്മയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.

ALSO READ

Advertisements

മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഗോൾഡൻ വിസ കൊടുത്തപ്പോ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി, എന്നാൽ ഇതൊരു മാതിരി കേരളത്തിൽ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയെന്ന് സന്തോഷ് പണ്ഡിറ്റ്

ടെന്റിനുള്ളിൽ ഇരിക്കുന്നതിന്റേയും ട്രക്കിംഗ് നടത്തുന്നതിന്റേയും ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചിട്ടുള്ളത്. ദൂരെ മലമുകളിൽ ഇരിക്കുന്ന പ്രണവിന്റെ ചിത്രവും വിസ്മയ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Vismaya Mohanlal (@mayamohanlal)

എന്നാൽ യാത്രയുമായി ബന്ധപ്പെട്ട കുറിപ്പൊന്നും ഫോട്ടോയ്ക്കൊപ്പം വിസ്മയ നൽകിയിട്ടില്ല. ഇടയ്ക്കിടെ വിവിധ സ്ഥലങ്ങളിലേക്ക് നീണ്ട യാത്രകൾ നടത്തുന്നവരാണ് പ്രണവും വിസ്മയയും.

തായ്ലൻഡിൽ പോയി ശരീരഭാരം കുറച്ച വിസ്മയയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു ശേഷം പുത്തൻ ലുക്കിലാണ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന് വിസ്മയ പ്രത്യക്ഷപ്പെട്ടത്. ചേട്ടനെ പോലെ തന്നെ അനുജത്തിയും പ്രകൃതി ഭംഗി ആസ്വദിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നാണ് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

എഴുത്തുകാരിയായ വിസ്മയയുടെ ആദ്യപുസ്തകം ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് പുറത്തിറങ്ങിയത്. ജാപ്പനീസ് ഹൈക്കു കവിതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കവിതകൾ ആയിരുന്നു ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരിട്ട് പുറത്തിറക്കിയ പുസ്തകത്തിൽ ഉണ്ടായിരുന്നത്.

ALSO READ

ഭൂമിയോളം വിനയമുള്ള ദേവത ; തന്റെ വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി

പത്തും പതിനഞ്ചും വരികളുള്ള കവിതകൾ മുതൽ ഒറ്റവരി കവിതകൾ വരെ ഉൾപ്പെട്ടതായിരുന്നു പുസ്തകം. കവിതകൾക്ക് അനുസരിച്ച് വരച്ച ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. മോഹൻലാൽ, അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ, നസ്രിയ, സുപ്രിയ പൃഥ്വിരാജ് എന്നിവരും വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു.

ബിഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്നിവയാണ് പ്രണവിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രിവ്യു കണ്ട സിനിമാ മേഖലയിലെ പ്രമുഖരെല്ലാം പ്രണവിന്റെ അഭിനയത്തെ പ്രശംസിച്ചിരുന്നു. ആരാധകരും ചിത്രത്തിനുള്ള കാത്തിരിപ്പിലാണ്.

ചിത്രങ്ങൾ കടപ്പാട് : വിസ്മയ മോഹൻലാൽ ഇൻസ്റ്റാഗ്രാം

Advertisement