ജനുവരി 22ന് എല്ലാവരുടെയും വീടുകളില്‍ ശ്രീരാമജ്യോതി തെളിയിക്കൂ, ജയ് ശ്രീറാം, ഉണ്ണിമുകുന്ദന്റെ പോസ്റ്റ് വൈറല്‍

115

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Also Read:നടനായതുകൊണ്ടല്ല, പ്രണവിനോടുള്ള ഇഷ്ടം തോന്നിയത് സിനിമയില്‍ വരുന്നതിന് മുമ്പേ, മനസ്സുതുറന്ന് ശാലിന്‍ സോയ, വിവാഹാഭ്യര്‍ത്ഥന നടത്തിയോ എന്ന് ആരാധകര്‍, താരത്തിന്റെ മറുപടി ഇങ്ങനെ

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാമ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ കുറിച്ച് ഉണ്ണിമുകുന്ദന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ജനുവരി 22ന് എല്ലാവരുടെയും വീടുകളില്‍ ശ്രീരാമജ്യോതി തെളിയിക്കണമെന്നും ഈ വര്‍ഷത്തെ ദീപാവലി ശ്രീരാമന്റെ വരവ് പ്രമാണിച്ച് ജനുവരിയില്‍ വരുന്നതിന് തുല്യമാണെന്നും ഉണ്ണിമുകുന്ദന്‍ കുറിച്ചു.

Also Read:വാലിബന്‍ ട്രെയ്‌ലര്‍ ഇന്ന് വൈകിട്ട് എത്തും; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും ജയ് ശ്രീറാം എന്നും ഉണ്ണിമുകുന്ദന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഉണ്ണിമുകുന്ദന്റെ പോസ്റ്റ് വൈറലായതോടെ സപ്പോര്‍ട്ട് ചെയ്തും വിമര്‍ശിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Advertisement