നടനായതുകൊണ്ടല്ല, പ്രണവിനോടുള്ള ഇഷ്ടം തോന്നിയത് സിനിമയില്‍ വരുന്നതിന് മുമ്പേ, മനസ്സുതുറന്ന് ശാലിന്‍ സോയ, വിവാഹാഭ്യര്‍ത്ഥന നടത്തിയോ എന്ന് ആരാധകര്‍, താരത്തിന്റെ മറുപടി ഇങ്ങനെ

59

പ്രേക്ഷകരുടെ മുന്നിലേക്ക് മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമകളിലും തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സിനിമാ സീരിയല്‍ നടിയാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെ ആണ് ശാലിന്‍ സോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

Advertisements

അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്.

Also Read:വാലിബന്‍ ട്രെയ്‌ലര്‍ ഇന്ന് വൈകിട്ട് എത്തും; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത് സംവിധാന രംഗത്തും മികവ് തെളിയിച്ചിരിക്കുകയാണ് ശാലിന്‍ സോയ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനോടുള്ള തന്റെ ക്രഷിനെ പറ്റി സംസാരിക്കുകയാണ് ശാലിന്‍, നേരത്തെയും താരം ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. പ്രണവിനെ തനിക്ക് സിനിമയില്‍ വരുന്നതിന് മുമ്പേ ഇഷ്ടമായിരുന്നുവെന്നും സിനിമയില്‍ വന്നതിന് ശേഷം തുടങ്ങിയതല്ല പ്രണവിനോടുള്ള ഇഷ്ടമെന്നും ശാലിന്‍ പറയുന്നു.

Also Read: ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല, ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും ; അല്‍ഫോന്‍സ് പുത്രന്‍

യാത്രകള്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ആളാണ് താന്‍. പ്രണവും അങ്ങനെയാണെന്ന് അറിഞ്ഞപ്പോഴായിരുന്നു പ്രണവിനോട് ഇഷ്ടം തോന്നിയതെന്നും എന്നാല്‍ ഒരിക്കല്‍ പ്രണവിനോടുള്ള ക്രഷിനെ പറ്റി പറഞ്ഞപ്പോള്‍ താന്‍ പ്രണവിനെ പ്രണയിക്കുന്നു വിവാഹാഭ്യര്‍ത്ഥന നടത്തി എന്നൊക്കെയുള്ള രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെന്നും ശാലിന്‍ പറയുന്നു.

Advertisement