താത്പര്യം വില കുറഞ്ഞ സാധനങ്ങളോട്, എന്റെ ഫാഷന്‍ കോലങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് ഞാന്‍ തന്നെ, ഗ്രേസ് ആന്റണി പറയുന്നു

31

മലയാളത്തിലെ ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി വളരെ പെട്ടെന്ന് തന്ന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ഗ്രേസിന് കഴിഞ്ഞിരുന്നു.

Advertisements

ഹാപ്പി വെഡ്ഡിംഗില്‍ ചെറിയ കഥാപാത്രത്തില്‍ ആയിരുന്നു ഗ്രേസ് എത്തിയത്. പിന്നിട് നല്ല അവസരങ്ങള്‍ നടി തേടി എത്തുക ആയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയര്‍ തന്നെ മാറ്റുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

Also Read:നടനായതുകൊണ്ടല്ല, പ്രണവിനോടുള്ള ഇഷ്ടം തോന്നിയത് സിനിമയില്‍ വരുന്നതിന് മുമ്പേ, മനസ്സുതുറന്ന് ശാലിന്‍ സോയ, വിവാഹാഭ്യര്‍ത്ഥന നടത്തിയോ എന്ന് ആരാധകര്‍, താരത്തിന്റെ മറുപടി ഇങ്ങനെ

അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയില്‍ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഗ്രേസ് സിനിമയില്‍ എത്തുന്നത്. ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളില്‍ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു.

താരത്തിന്റെ ഫാഷന്‍ സെന്‍സ് നടിയുടെ വസ്ത്രങ്ങൡ പ്രകടമാണ്. എല്ലാം ഒത്തിരി ശ്രദ്ധനേടിയിട്ടുമുണ്ട്. ഇപ്പോഴിതാ അതിന്റെയൊക്കെ പിന്നില്‍ താനാണെന്ന് പറയുകയാണ് ഗ്രേസ് ആന്റണി. അസിസ്റ്റന്റുമാരെ വെക്കണമെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ കംഫര്‍ട്ടബിളല്ലാത്തത് കൊണ്ട് വേണ്ടെന്ന് വെച്ചതാണെന്നും ഗ്രേസ് പറയുന്നു.

Also Read:ഓസ്ലര്‍ ഇതുവരെ നേടിയത് ഇരുപത്തിയേഴ് കോടി ; റിപ്പോര്‍ട്ട് പുറത്ത്

താന്‍ തന്റെ വസ്ത്രങ്ങള്‍ സ്വയം ഡിസൈന്‍ ചെയ്യുന്നതാണ്. മറ്റുള്ളവര്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ തനിക്ക് താന്‍ ആയി ഇരിക്കാന്‍ കഴിയുന്നില്ലെന്നും ഷോപ്പിങ്ങൊക്കെ ചെയ്യാന്‍ ഒത്തിരി താത്പര്യമുള്ള ആളാണ് താനെന്നും ഗ്രേസ് പറയുന്നു.

താന്‍ ഒത്തിരി ഷോപ്പിങ് ചെയ്യുന്ന ആളാണ്. വില കുറഞ്ഞ വസ്ത്രങ്ങളോടാണ് തനിക്ക് താത്പര്യമെന്നും തനിക്ക് ഫാഷനോടുള്ള ഇഷ്ടങ്ങള്‍ എപ്പോഴും ഒന്നുതന്നെയല്ലെന്നും അത് മാറിക്കൊണ്ടിരിക്കുമെന്നും ഗ്രേസ് ആന്റണി പറയുന്നു.

Advertisement