ബോളിവുഡില്‍ നിന്നുള്ള ഓഫര്‍ നിരസിച്ചതിന് കാരണം ഉണ്ട് ; ഉണ്ണി മുകുന്ദന്‍

72

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

ബോളിവുഡില്‍ നിന്നു വരെ അവസരം ലഭിച്ചിട്ട് വേണ്ടെന്ന് വെച്ചിട്ടുണ്ട് താരം. അതിന്റെ കാരണം ആണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ പറയുന്നത്.

സെക്‌സ് കോമഡികളില്‍ നായകനാകാന്‍ തനിക്ക് ബോളിവുഡില്‍ നിന്ന് ഓഫര്‍ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അത്തരം ഒരു സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. ആര്‍മി പ്രമേയമാകുന്ന ഒരു സിനിമയില്‍ താന്‍ നായകനാകുന്നുണ്ട് എന്നും ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. വിശദമായ അപ്‌ഡേറ്റ് വൈകാതെ പുറത്തുവിടുമെന്നും താരം വ്യക്തമാക്കി.

അതേസമയം ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് ജയ് ഗണേഷ്. ചിത്രം സംവിധാനം ചെയ്തത് രഞ്ജിത് ശങ്കറാണ്. മഹിമാ നമ്പ്യാര്‍ നായികയുമായി എത്തുന്ന ചിത്രം ജയ് ഗണേഷ് റിലീസ് ചെയ്യുന്നത് അടുത്ത മാസം 11ന് ആണ്.

Advertisement