തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്, മോഹന്‍ലാലിന്റെ 360മത്തെ സിനിമ പ്രഖ്യാപിച്ചു

173

നടന്‍ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടു. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisements

രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം രഞ്ജിത്ത് ആണ്. മോഹന്‍ലാലിന്റെ 360മത്തെ സിനിമ കൂടിയാണിത് എന്ന പ്രത്യേക ചിത്രത്തിന് ഉണ്ട്.

ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ഓപ്പറേഷന്‍ ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. നേരത്തെ തന്നെ മോഹന്‍ലാല്‍ സിനിമ ഒരുക്കാന്‍ താന്‍ തയ്യാറെടുക്കുന്ന കാര്യം തരുണ്‍ തുറന്നു പറഞ്ഞിരുന്നു.

മലയാളത്തിന്റെ യുവ സംവിധായക നിരയില്‍ പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയ തരുണും മലയാളത്തിന്റെ പ്രിയ താരവും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് മോഹന്‍ലാല്‍. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

Advertisement