കണ്ണുകൾ പകുതി തുറന്ന്, പുതപ്പും പുതച്ചാണ് ഞാൻ വാതിൽ തുറന്നത്; അവരെ കണ്ടതും ഞാൻ ഞെട്ടി; ഉർവശി

144

തെന്നിന്ത്യയിലെ മികച്ച നായികമാരുടെ പേരെടുത്താൽ അതിൽ ആദ്യ പത്തിൽ സ്ഥാനം പിടിക്കുന്ന നടിയാണ് ഉർവ്വശി. തെന്നിന്ത്യയിലെ വിവധ ഭാഷകളിലായി ഏകദേശം 700 ഓളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. വലിയ നടിയാണെന്നുള്ള ഭാവം തൊട്ടു തീണ്ടിയിട്ടില്ലാത്ത, അതിന്റെ തലകനം തീരെ ഇല്ലാത്ത നായികയാണ് അവരെന്ന് പറയേണ്ടതായി വരും.

ഇപ്പോഴിതാ ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സംവിധായകൻ ഭരതനേയും, ലോഹിതദാസിനെയും താൻ പറ്റിച്ച കഥയാണ് താരം പറഞ്ഞത്. ഉർവ്വശിയുടെ വാക്കുകൾ ഇങ്ങനെ; ഞാൻ ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ട്. അങ്ങനെ ഒരിക്കൽ ഭരതൻ അങ്കിളിന്റെ സിനിമയുടെ ഷൂട്ടിന് പോയതായിരുന്നു. അദ്ദേഹത്തിന് രാവിലെയുള്ള ലൈറ്റിൽ ഷൂട്ട് ചെയ്യണം. അതുകൊണ്ട് എന്നോട് നേരത്തെ വരണം എന്നു പറയും.

Advertisements

Also Read
അവൻ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട്; മറ്റുള്ളവർക്ക് അവൻ വില്ലനായിരുന്നു; അവന്റെ അമ്മ ആണെന്നറിഞ്ഞാൽ ആളുകൾ എന്റെ കാലിൽ വീഴാറുണ്ട്; രഘുവരന്റെ ഓർമ്മകളിൽ അമ്മ കസ്തൂരി

വരാമെന്ന് സമ്മതിച്ച് പോയാലും വളരെ വൈകിയാണ് ഞാൻ എത്താറുള്ളത്. അങ്ങനെ ഇരിക്കെ അദ്ദേഹം അതിന് കാരണം ചോദിച്ചു. യോഗ ചെയ്യാതെ രാവിലെ എണീക്കാൻ സാധിക്കില്ലെന്നും, ഇല്ലെങ്കിൽ തല കറങ്ങുമെന്നും പറഞ്ഞാണ് ഞാൻ രക്ഷപ്പെട്ടത്. ഒരു ദിവസം ഈ കാര്യങ്ങളെല്ലാം ഭരതൻ അങ്കിൾ ലളിത ചേച്ചിയോട് പറഞ്ഞു. കഥ കേട്ടതും ഞാൻ നുണ പറഞ്ഞതാണെന്ന് ചേച്ചി പറഞ്ഞുക്കൊടുത്തു.

അടുത്ത ദിവസം ഭരതൻ അങ്കിളും, ലോഹി ചേട്ടനും സത്യം അറിയാൻ പുലർച്ചെ റൂമിൽ വന്നു. കണ്ണുകൾ പകുതി മാത്രം തുറന്ന് പുതപ്പും പുതച്ചാണ് ഞാൻ വാതിൽ തുറക്കാൻ ചെന്നത്. ഞാൻ കരുതി പ്രൊഡക്ഷൻ ഫുഡ് കൊണ്ടുവന്നതായിരിക്കുമെന്ന്. എന്നാൽ ഇവരെ കണ്ടതും ഞാൻ ഞെട്ടി. എന്നെ കണ്ടതും കൊള്ളാല്ലോ പൊടി, നിന്റെ യോഗാഭ്യാസം എന്ന് പറഞ്ഞു.

Also Read
തെറ്റുകൾ മനസ്സിലാക്കിയിട്ടും മഞ്ജു ഒത്തുപോകാൻ തയ്യാറായി; എന്നാൽ വേണ്ടെന്ന നിലപാടായിരുന്നു ദിലീപിന്; ദിലീപ് മഞ്ജു ബന്ധത്തെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്നതിങ്ങനെ

അത് കേട്ടതും ഞാൻ ആകെ ചമ്മിപ്പോയി എന്നാണ് താരം പറഞ്ഞത്. നിരവധി ചിത്രങ്ങളാണ് ഭരതനൊപ്പം ഉർവ്വശി ചെയ്തിട്ടുള്ളത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും ഉർവ്വശി അഭിനയിച്ചിട്ടുണ്ട്.ഉലകനായകൻ കമലഹാസനോട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട നടി ആരാണെന്ന് ചോദിച്ചാൽ ഉർവ്വശി എന്നാണ് അദ്ദേഹം മറുപടി പറയുക.

Advertisement