കണ്ണാടിയിൽ കണ്ടത് പങ്കുവെച്ചു; ചിലപ്പോൾ പിന്നീട് ഡിലീറ്റ് ചെയ്‌തേക്കാമെന്ന് ആശാ ശരത്തിന്റെ മകൾ ഉത്തര

538

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശ ശരത്ത്. പെരുമ്പാവൂരിൽ ജനിച്ച ആശാ ശരത്ത് നർത്തകിയായാണ് വേദിയിൽ എത്തുന്നത്. രാജ്യത്ത് എമ്പാടുമുള്ള നർത്തകർക്കായി വാരാണാസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച നർത്തകി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലേക്ക് പോവുകയും പിന്നീട് റേഡിയോ ടെലിവിഷൻ എന്നീ മാധ്യമങ്ങളിൽ കൂടെ സിനിമയിൽ എത്തുകയും ആയിരുന്നു.

ഉത്തര, കീർത്തി എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണ് ആശ ശരത്തിനുള്ളത്. അമ്മയുടെ പാത പിന്തുടർന്ന് ഖൈദ്ദ എന്ന ചിത്രത്തിലൂടെ ഉത്തരയും സിനിമാലോകത്തേക്ക് ചേക്കേറിയിരുന്നു. ഈയടുത്തായിരുന്നു താരത്തിന്റെ വിവാഹം.

Advertisements

മുംബൈയിൽ സെറ്റിലായ മലയാളി ആദിത്യനാണ് ഉത്തരയ്ക്ക് താലി ചാർത്തിയത്. ഈ വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു.

ALSO READ-പൃഥ്വിക്ക് പണി കിട്ടിയതുകൊണ്ട് വ്യത്യസ്തമായി പിറന്നാൾ; മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും; സുപ്രിയയെ ട്രോളി ലിസ്റ്റിൻ സ്റ്റീഫൻ

വിവാഹശേഷം ഹണിമൂണിന് യാത്ര പോയപ്പോഴെടുത്ത ചിത്രങ്ങളും ഉത്തര സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. ഉത്തര ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്നതെല്ലാം നിമിനേരം കൊണ്ടാണ് ചർച്ചയാകാറുള്ളത്. ഇപ്പോഴിതാ താരം ഒരു ബെഡ്‌റൂം മിറർ സെൽഫിയുമായി എത്തിയിരിക്കുകയാണ്.

‘കണ്ടപ്പോൾ ക്യൂട്ട് ആയി തോന്നി, ചിലപ്പോൾ പിന്നീട് ഡിലീറ്റ് ചെയ്‌തേക്കാം’ എന്നു പറഞ്ഞുകൊണ്ടാണ് ഉത്തര ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ‘അതെ കാണാൻ ക്യൂട്ടും പ്രിറ്റിയുമാണ്. ഈ ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്നില്ല’ എന്നു പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് ഈ ചിത്രത്തിന് താഴെ വരുന്നത്.

‘ഈ ഡ്രസ്സ് വാങ്ങിയത് എവിടെ നിന്നാണ്. കാണാൻ ക്യൂട്ടായിട്ടുണ്ട്, സുന്ദരിയാണ്’ എന്നിങ്ങനെയൊക്കെയാണ് ഉത്തരയ്കക് ്‌ലഭിക്കുന്ന പ്രശംസകൾ. ആശ ശരത്ത് മകളെ വിളിക്കുന്നത് പങ്കു എന്നാണ്. വാത്സല്യത്തോടെ അങ്ങനെ വിളിക്കുന്ന സ്‌നേഹംകൊണ്ട് പൊതിയുന്ന കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

Advertisement