കലിപ്പില്‍ മഷൂറയെ തല്ലാനെത്തി സുഹാന, തടഞ്ഞപ്പോള്‍ അടികിട്ടിയത് ബഷീര്‍ ബഷിക്ക്, വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

437

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read: കണ്ണാടിയിൽ കണ്ടത് പങ്കുവെച്ചു; ചിലപ്പോൾ പിന്നീട് ഡിലീറ്റ് ചെയ്‌തേക്കാമെന്ന് ആശാ ശരത്തിന്റെ മകൾ ഉത്തര

ഈയടുത്ത് മഷൂറയ്ക്ക് ആണ്‍കുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യമാര്‍ക്കൊപ്പം ബഷീര്‍ ചെയ്ത റീലാണ് ശ്രദ്ധ നേടുന്നത്. മഷൂറയെ സുഹാന എടീ എന്ന് വിളിച്ച് തല്ലാനായി വരുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്.

അതിനിടെ ബഷി ചാടി വന്ന് സുഹാനയുടെ കൈ പിടിച്ച് തടഞ്ഞു. അപ്പോള്‍ ഹീറോയിസമാണ് മഷൂറയുടെ മുഖത്ത്. പെട്ടെന്ന് ബഷിയുടെ മുഖത്ത് സുഹാനയുടെ അടി വീണു. ബോധം പോയി നിലത്ത് വീഴുകയായിരുന്നു ബഷി, പിന്നാലെ എഴുന്നേറ്റ് ഓടുകയും ചെയ്യുന്നതാണ് റീല്‍.

Also Read: ‘കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വരുന്നു’; അമ്മയാകാൻ ഒരുങ്ങുകയാണെന്ന് നടി അർച്ചന സുശീലൻ

വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് ലൈക്ക് അടികക്ുകയും കമന്റ് ചെയ്യുകയും ചെയ്തത.് രസകരമായ വീഡിയോ എന്നാണ് പലരും പറയുന്നത്.

Advertisement