മീന്‍ കഴിക്കാത്ത ചെറുക്കന്മാര്‍ മാത്രം ഇങ്ങോട്ട് കല്യാണാലോചനകളുമായി വന്നാല്‍ മതി, പൊട്ടിക്കരയുന്ന ശൈത്യയെ ട്രോളി അമ്മ, ഇത് ചോദിച്ച് വാങ്ങിയ പണി

546

കോമഡി സ്റ്റാര്‍സിലും ഉപ്പും മുളകിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ശൈത്യ സന്തോഷ്. കോമഡി വേഷങ്ങളിലൂടെ പ്രേക്ഷക മനസിലേക്ക് പെട്ടെന്ന് തന്നെ കേറി ഇടം പിടിക്കാന്‍ നടിക്ക് സാധിച്ചു. ചാനല്‍ പരിപാടികളില്‍ മാത്രമല്ല ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും മുഖം കാണിച്ചിട്ടുണ്ട് ശൈത്യ.

Advertisements

നൃത്തത്തിലൂടെയായാണ് താരം അഭിനയമേഖലയിലേക്ക് എത്തിയത്. അഭിനയവും പാട്ടുമൊക്കെയായി സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ശൈത്യ ഇപ്പോള്‍ അഭിഭാഷക കൂടിയാണ്. വക്കീല്‍ ജോലിയും അഭിനയവും ഒന്നിച്ച് കൊണ്ടുപോവാന്‍ ശ്രമിക്കുകയാണ് താരം.

Also Read: കണ്ണാടിയിൽ കണ്ടത് പങ്കുവെച്ചു; ചിലപ്പോൾ പിന്നീട് ഡിലീറ്റ് ചെയ്‌തേക്കാമെന്ന് ആശാ ശരത്തിന്റെ മകൾ ഉത്തര

ശൈത്യയും അമ്മ ഷീനയും സൂപ്പര്‍ അമ്മയും മകളും എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. അമ്മയുടെ വലിയ ആഗ്രഹമാണ് ഇങ്ങനെയൊരു വേദിയെന്നും അഭിനയിക്കാനൊക്കെ ഇഷ്ടമാണെങ്കിലും അമ്മയ്ക്ക് അതിന് കഴിഞ്ഞിരുന്നില്ലെന്ന് ശൈത്യ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ശൈത്യ പങ്കുവെച്ച മീന്‍ മുറിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ശൈത്യ മീന്‍ മുറിക്കാന്‍ ശ്രമിക്കുകയും അത് പിന്നീട് പരാജയപ്പെടുകയുമായിരുന്നു. അമ്മ തന്നെക്കൊണ്ട് വെട്ടിപ്പിക്കുകയാണെന്ന് പറഞ്ഞ് കരയുകയും ചെയ്യുന്നുണ്ട് ശൈത്യ.

Also Read: പൃഥ്വിക്ക് പണി കിട്ടിയതുകൊണ്ട് വ്യത്യസ്തമായി പിറന്നാൾ; മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും; സുപ്രിയയെ ട്രോളി ലിസ്റ്റിൻ സ്റ്റീഫൻ

മത്ത് മുറിച്ചിട്ട് ആരെങ്കിലും കരയുന്നത് കണ്ടിട്ടുണ്ടോ, അങ്ങോട്ട് നോക്കെന്നായിരുന്നു ശൈത്യയുടെ കരച്ചില്‍ കണ്ട് ഷീന പ്രേക്ഷകരോട് പറഞ്ഞത്. മീന്‍ കഴിക്കാത്ത ചെറുക്കന്മാരുടെ ആലോചനെയോ ഇവിടെ സ്വീകരിക്കൂവെന്നും ഷീന പറഞ്ഞു. അതിനിടെ അച്ഛന്‍ വന്ന് ശൈത്യയെ ആശ്വസിപ്പിക്കുന്നുമുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റ് ചെയ്തത്.

Advertisement