മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇവരുടെ വിവാഹം വലിയ ചര്‍ച്ചയായിരുന്നു. ഇന്ന് ദിലീപിനേയും കാവ്യയേയും പോലെ ഇവരുടെ മകള്‍ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.
മഹാലക്ഷ്മിയുമൊത്തുള്ള ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. വിവാഹശേഷം സിനിമയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് കാവ്യ. ഒരു കാലത്ത് മലയാളസിനിമയില്‍ നായികയായി തിളങ്ങിയ കാവ്യക്ക് ഇന്നും ആരാധകരേറെയാണ്.
അടുത്തിടെ കാവ്യ സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായിക്കൊണ്ടിരിക്കുകയാണ്. കാവ്യ വീടിന് പുറത്തിറങ്ങിയാല്‍ ചുറ്റും ഫോട്ടോയെടുക്കാനായി കാത്തിരിക്കുകയായിരിക്കും ക്യാമറകള്‍. കാവ്യയുടെ ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.
ഇപ്പോഴിതാ കാവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കാവ്യ തനിച്ചുള്ള ഒരു ചിത്രമാണിത്. മോഡേണ്‍ വേഷത്തിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊതുവേ താരം ചുരിദാറോ സാരിയോയാണ് ധരിക്കുന്നത്.
Also Read: കണ്ണാടിയിൽ കണ്ടത് പങ്കുവെച്ചു; ചിലപ്പോൾ പിന്നീട് ഡിലീറ്റ് ചെയ്‌തേക്കാമെന്ന് ആശാ ശരത്തിന്റെ മകൾ ഉത്തര
കാവ്യമാധവന്‍ ഫാന്‍സ് ക്ലബ്ബ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രം വന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇതെന്താ മഞ്ജുവിന് പഠിക്കുകയാണോ എന്നായിരുന്നു മഞ്ജു വാര്യര്‍ ഫാന്‍സ് ഫോട്ടോക്ക് കമന്റ് ചെയ്തത്.