അഭിനയിക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നു, പക്ഷേ ഒരു മുസ്ലീം പെണ്‍കുട്ടി എന്ന നിലയില്‍ നാടകവും സിനിമയൊന്നും എളുപ്പമായിരുന്നില്ല, ഒ്ത്തിരി അടികിട്ടിയിട്ടുണ്ട്, ജീവിതം പറഞ്ഞ് സീനത്ത്

78

വര്‍ഷങ്ങളായി മലയാള സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന നടിയാണ് സീനത്ത്. നാടക രംഗത്ത് നിന്നും സിനിമാ സീരിയല്‍ രംഗത്തേക്ക് എത്തിയ സീനത്ത് സഹനടി വേഷങ്ങളിലും അമ്മ വേഷങ്ങളിലും വില്ലത്തി വേഷങ്ങളിലും കൂടിയാണ് ഏറെ ശ്രദ്ധേയായി മാറിയത്.

Advertisements

അതേ സമയം നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലേക്കും എത്തിപ്പെട്ട സീനത്തിന്റെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല. മുന്‍പ് പലപ്പോഴായി നടി തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മലപ്പുറത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിപ്പെടാന്‍ സീനത്ത് ഒത്തിരി കഷ്ടപ്പെട്ടു.

Also Read: മീന്‍ കഴിക്കാത്ത ചെറുക്കന്മാര്‍ മാത്രം ഇങ്ങോട്ട് കല്യാണാലോചനകളുമായി വന്നാല്‍ മതി, പൊട്ടിക്കരയുന്ന ശൈത്യയെ ട്രോളി അമ്മ, ഇത് ചോദിച്ച് വാങ്ങിയ പണി

നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് എഴുത്തുകാരന്‍ കെടി മുഹമ്മദുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനൊന്ന് വര്‍ഷമേ ദാമ്പത്യം മുന്നോട്ട് പോയുള്ളു. താന്‍ അഭിനയ ലോകത്ത് എത്തിയത് ഇളയമ്മയായ നിലമ്പൂര്‍ ആയിഷ കാരണമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുകയാണ് സീനത്ത്. തന്റെ ചെറിയപ്രായത്തില്‍ ഉപ്പ മരിച്ചിരുന്നു. ഇതോടെ തന്റെ കുടുംബം ഒത്തിരി കഷ്ടപ്പെട്ടാണ് ജീവിച്ചതെന്നും കുട്ടികളെ വളര്‍ത്താന്‍ ഉമ്മ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആഭരണങ്ങളെല്ലാം വിറ്റിരുന്നുവെന്നും സ്വര്‍ണം തീര്‍ന്നതോടെ വീടിന്റെ ഒരു ഭാഗം വാടകക്ക് കൊടുത്തുവെന്നും താരം പറയുന്നു.

Also Read: കണ്ണാടിയിൽ കണ്ടത് പങ്കുവെച്ചു; ചിലപ്പോൾ പിന്നീട് ഡിലീറ്റ് ചെയ്‌തേക്കാമെന്ന് ആശാ ശരത്തിന്റെ മകൾ ഉത്തര

അതില്‍ നിന്നും കിട്ടുന്ന വാടകക്കാശ് കൊണ്ടായിരുന്നു താനും കുടുംബവും ജീവിച്ചത്. തന്റെ ഉപ്പയും കുടുംബവും ഒരിക്കലും കലയെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും പെണ്‍കുട്ടികളായാല്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും എന്നാല്‍ താന്‍ അത് തെറ്റിച്ചുവെന്നും താരം പറയുന്നു.

തനിക്ക് ചെറുപ്പത്തിലേ നാടകത്തില്‍ അഭിനയിക്കാനൊക്കെ ഇഷ്ടമായിരുന്നു. അഭിനയിക്കണമെന്ന ഒറ്റചിന്ത മാത്രമേ അപ്പോള്‍ തന്റെ മനസ്സിലുണ്ടായിരുന്നുള്ളൂവെന്നും അതിന്റെ പേരില്‍ ഒത്തിരി അടി വാങ്ങിയിട്ടുണ്ടെന്നും പിന്നീട് തന്നിലെ കലാകാരിയെ എല്ലാവരും അംഗീകരിച്ചുവെന്നും സീനത്ത് പറയുന്നു.

Advertisement