Home Entertainment Celebrities

അന്ന് കരയാൻ മാത്രമെ സമയമുണ്ടായിരുന്നുള്ളൂ; ഇന്ന് സമാധാനവും സ്വസ്ഥതയുമുണ്ട്; പിരിയാൻ തീരുമാനിച്ചത് താനെന്നും വൈക്കം വിജയലക്ഷ്മി

103

മലയാളത്തിലൂടെ തെന്നിന്ത്യയിലേക്കെത്തിയ പാട്ടുക്കാരിയാണ് വൈക്കം വിജയലക്ഷ്മി. പ്രായ വ്യത്യാസമില്ലാതെയാണ് ഗായികയെ ആളുകൾ നെഞ്ചേറ്റുന്നത്. ഒരുപാട് പരിമിതികളെ മറികടന്നാണ് വിജയലക്ഷ്മി പിന്നണി ഗാനരംഗത്തേക്ക് കടന്ന് വരുന്നത്. വൈക്കം വിജയലക്ഷ്മി എന്നത് ചുരുക്കി വിജി എന്നാണ് താരത്തെ സംഗീത സംവിധായകരും ആരാധകരും വിളിക്കുന്നത്.

തന്റെ പരിമിതികളിൽ ഗായികയെ തളരാതെ പിടിച്ച് നിർത്തുന്നത് അച്ഛനും അമ്മയുമാണ്. മകൾക്കൊപ്പം ഏതിനു അച്ഛനും അമ്മയും ഉണ്ടാകും. സോഷ്യൽ മീഡിയയിൽ മാത്രം താരത്തിനുള്ളത് ഒന്നര മില്ല്യനോളം ആരാധകരാണ്. തന്റെ കുട്ടിക്കാലത്ത് കിട്ടിയ കളിപ്പാട്ട വീണയിലാണ് വിജയലക്ഷ്മി ആദ്യമായി പാട്ട് വായിക്കാൻ പഠിച്ചത്. തന്റെ മകളുടെ കഴിവ് തിരിച്ചറിഞ്ഞ അച്ഛനാകട്ടെ ഒറ്റക്കമ്പി വീണ മകൾക്കായി നിർമ്മിച്ചു നല്കി.

Advertisements

വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണക്ക് ഗായത്രി വീണ എന്ന പേര് നല്കിയത് കുന്നക്കുടി വൈദ്യനാഥനാണ്. ഒരിക്കൽ വിവാഹിതയായ താരം ഈയടുത്താണ് വിവാഹ മോചിതയായത്. അനൂപ് എന്നാണ് ഗായികയുടെ ഭർത്താവിന്റെ പേര്. വിവാഹ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്നത് സഹിക്കാൻ കഴിയാത്തതാണെന്ന് ഒരിക്കൽ വിജയലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

ALSO READ- രമയുടെ ആഗ്രഹമാകാം ഒറ്റപ്പെട്ടുപോയ അവസ്ഥയിൽ നിറവേറ്റുന്നത്; ഒരായുസ്സിന്റെ മുഴുവൻ കാര്യങ്ങളും രമ നേരത്തെ ചെയ്തു; ഭാര്യയെ കുറിച്ച് ജഗദീഷ്

വിവാഹമോചന ശേഷമുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാണെന്നാണ് വിജയലക്ഷ്മി പറയുന്നത്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഗായിക പ്രതികരിക്കുന്നത്.

താൻ കുട്ടിക്കാലം തൊട്ട് പാട്ടുപഠിക്കുന്നുണ്ട്. താൻ സാധകം മുടക്കാറില്ല. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. സമയമാവുമ്പോൾ എല്ലാം ഭഗവാൻ തന്നോളും എന്നാണ് വിശ്വസിക്കുന്നത്.

വിവാഹത്തജീവിതത്തെ കുറിച്ചും വിജയലക്ഷ്മി സംസാരിക്കുന്നുണ്ട്. ആദ്യമൊക്കെ ഭർത്താവും വീട്ടുകാരും നല്ലതായിരുന്നു. പിന്നെപ്പിന്നെ സ്വഭാവമൊക്കെ മാറി. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളായി. അതുപാടില്ല, ഇത് പാടില്ല എന്നൊക്കെ പറയുമായിരുന്നു.

ALSO READ- രണ്ടാൾ ലിപ്ലോക് ചെയ്യുമ്പോൾ കംഫർട്ട് ആണെങ്കിൽ ഒരു പ്രശ്നവുമില്ല; വിമർശനങ്ങളൊക്കെ കുറേ കേട്ടതാണ്; ബാധിക്കാറില്ല: അനിഖ സുരേന്ദ്രൻ

താൻ ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പിയാണെന്നും സ്വസ്ഥതയും സ്വാതന്ത്ര്യവുമൊക്കെയുണ്ട് എന്നായിരുന്നു വിജയലക്ഷ്മി പ്രതികരിച്ചത്. വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞുള്ള വിജയലക്ഷ്മിയുടെ അഭിമുഖം നേരത്തെ ശ്രദ്ധേയമായിരുന്നു.

ഭർത്താവ് നെഗറ്റീവ് കാണുന്ന തരത്തിലുള്ള ക്യാരക്ടറായിരുന്നു. താളം പിടിക്കുന്നതോ കൈകൊട്ടുന്നതോ ഒന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അച്ഛനേയും അമ്മയേയും എന്നിൽ നിന്നും അകറ്റാൻ നോക്കി. കരയാൻ മാത്രമേ അന്ന് നേരമുണ്ടായിരുന്നുള്ളൂ. പിരിയണമെന്ന തീരുമാനമെടുത്തത് താനായിരുന്നെന്നും അക്കാര്യത്തിന് വീട്ടുകാർ പിന്തുണച്ചെന്നും വിജയലക്ഷ്മി പ്രതികരിച്ചു.

Advertisement