ജിഷിനുമായി വേര്‍പിരിഞ്ഞ വരദ ലിവിങ് ടുഗെദറില്‍, വാര്‍ത്തകളിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് താരം

249

ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയാണ് നടി വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. ഇതിനോടകം നിരവധി പരമ്പരയില്‍ വരദ അഭനിയച്ചു. അതേസമയം ഈ അടുത്താണ് വരദയുടെ ജിഷിന്റെ വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Advertisements

ജിഷിന്‍ തന്നെയാണ് ഇത് തുറന്നു പറഞ്ഞത്. അതിനിടെ താരത്തെ കുരിച്ച് നിരവദി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്നെ പറ്റി വന്ന ഒരു ഗോസിപ്പിനെ കുറിച്ച് സംസാരിക്കുകയാണ് വരദ. അടുത്തിടെ വരദ പങ്കുവെച്ച ഒരു ചിത്രമാണ് ഈ ഗോസിപ്പിന് പിന്നില്‍.

Also Read:വിളിച്ചത് മമ്മൂക്കയുടെ ചിത്രത്തിലെ നായികയായി, എന്നാല്‍ ഒരു തവണ പോലും അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല, അനുഭവം തുറന്നുപറഞ്ഞ് ശിവദ

ഒരു ചെറുപ്പക്കാരനൊപ്പമുള്ള ചിത്രമായിരുന്നു വരദ പങ്കുവെച്ചിരുന്നത്. അതില്‍ ഹാഷ് ടാഗായി താരം ലിവിങ് ടുഗെതര്‍ എന്ന് കൊടുത്തിരുന്നു. ഈ പോസ്റ്റ് വൈറലായതോടെ വരദ ലിവിങ് ടുഗെദറിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി.

അതേക്കുറിച്ചാണ് താരം ഇപ്പോള്‍ മനസ്സുതുറന്ന് സംസാരിക്കുന്നത്. ഹരീഷ് എന്ന ആക്ടറാണ് ആ ഫോട്ടോയിലുള്ളതെന്നും താന്‍ ലിവിങ് ടുഗെദര്‍ എന്ന വെബ്‌സീരിസ് ചെയ്തപ്പോള്‍ എടുത്ത ചിത്രങ്ങളാണ് അതെന്നുമാണ് വരദയുടെ പ്രതികരണം.

Also Read:മോഹന്‍ലാല്‍ എന്ന് ലാലേട്ടനെ പേരെടുത്ത് വിളിച്ചത് കേട്ട് എല്ലാവരും ദേഷ്യപ്പെട്ടു, അതുകേട്ട് ലാലേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തലുമായി രൂപേഷ് പീതാംബരന്‍

ആ വെബ് സീരിസിന്റെ രണ്ടാം ഭാഗം വരുന്ന എന്ന അനൗണ്‍സ്‌മെന്റായിരുന്നു ചിത്രം പങ്കുവെച്ച് താന്‍ നല്‍കിയത്. യൂട്യൂബിലായിരുന്നു അതിന്റെ ഒന്നാംഭാഗം വന്നതെന്നും പിന്നീട് സൈന അത് പ്ലേ എടുത്തുവെന്നും വരദ തുറന്നുപറഞ്ഞു.

Advertisement