പലരുടെ മുൻപിലും കൈ നീട്ടി, പിന്നെ പണത്തിന് വേണ്ടി എന്തും ചെയ്യാം എന്ന നിലയിലേക്ക് എത്തി പൊട്ടിക്കരഞ്ഞ് വീണാ നായർ

13717

ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ വീണ നായരെ പ്രേക്ഷകർ അടുത്ത് അറിഞ്ഞു തുടങ്ങിയത് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ബിഗ്ഗ് ബോസ്സ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു നടി. ഒരുവിധം എല്ലാമേഖലകളിലും കൈയ്യൊപ്പ് പതിപ്പിച്ച നടിക്ക് ആരാധകരും കുറവല്ല.

ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെയാണ് വീണ സിനിമയിലേയ്ക്ക് ചേക്കേറിയത്. മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഇതിലൂടെയാണ് താരത്തിന് സിനിമയിലേയ്ക്കും അവസരം എത്തിയത്.

Advertisements

ഇതിനെല്ലാം പുറമെ, വീണ നായർ ഒരു പ്രഗല്ഭയായ നർത്തകി കൂടെയാണ്. അടുത്തിടെ നടി വാർത്തകളിൽ നിറഞ്ഞിരുന്നു. താരം വിവാഹമോചിതയാകുന്നു എന്ന വാർത്തയാണ് ഇതിനടിസ്ഥാനം. പലപ്പോഴും വാർത്തകളിൽ മൗനം പാലിക്കുന്ന താരം ബിഗ് ബോസിൽ നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും വൈറലാവുകയാണ്. ബിഗ്ഗ് ബോസിൽ എത്തി രണ്ടാമത്തെ ദിവസം തന്നെ സ്വയം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നൽകിയ ടാസ്‌കിൽ ആണ് വീണ തന്റെ ജീവിത കഥ വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞത്.

കോട്ടയത്ത് ജനിച്ച വീണ പ്ലസ്ടുവിന് പഠിയ്ക്കുമ്പോൾ അഭിനയ രംഗത്ത് എത്തിയത് മുതലുള്ള കഥകൾ പങ്കുവച്ചു. ചെറുപ്പം മുതലേ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ആളാണ് വീണ. 2005 ൽ ആണ് താരം സീരിയലുകൾ ചെയ്തു തുടങ്ങിയത്. അന്ന് മുതലാണ് വീണ തന്റെ കുടുംബം പോറ്റിയിരുന്നത്.

Also read : ടെലിവിഷൻ അവതാരകയായി തുടങ്ങി; ഒരേയൊരു സിനിമയിലെ നായികാ കഥാപാത്രത്തിലൂടെ ഇന്നും ഓർക്കുന്ന പ്രിയപ്പെട്ട മുഖം; ചാക്കോച്ചന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോഴും വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് വീണ തന്നെയാണ്. സീരിയലിൽ അഭിനയിച്ചു കിട്ടുന്ന വരുമാനം കൊണ്ട് ചേട്ടന്റെ കല്യാണം വരെ നടത്തിയത് താനാണെന്നും വീണ പറഞ്ഞിരുന്നു. തന്റെ പ്രിയതമൻ കണ്ണേട്ടനെ ഓർത്ത് പൊട്ടിക്കരഞ്ഞ് നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വീണ നായരുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ;

ബിസിനസ്സ് പൊട്ടിയപ്പോൾ കുടുംബത്തിന്റെ അവസ്ഥ മോശമായി. അച്ഛനും അമ്മയ്ക്കും അസുഖം വന്നതോടെ കുടുംബത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുക്കേണ്ടി വന്നു. അമ്മയ്ക്ക് അസുഖം അധികമായി ആശുപത്രിയിൽ ആയി. കിഡ്നി കൊടുത്തും അമ്മയെ ചികിത്സിക്കണം, പണത്തിന് വേണ്ടി എന്തും ചെയ്യാം എന്ന നിലയിലായിരുന്നു എന്റെ അവസ്ഥ. ആ സമയത്ത് എല്ലാം സുരാജ് വെഞ്ഞാറമൂട്, കലാഭവൻ മണി പോലുള്ളവർ തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് എന്ന് നടി പറയുന്നു. പതിനഞ്ച് ദിവസം ആശുപത്രിയിൽ കിടന്ന് അമ്മ മരിച്ചു.

അമ്മ മരിച്ച് ആറ് മാസം പൂർത്തിയാവുമ്പോഴേക്കും അച്ഛനും മരിച്ചു. അന്നും പൈസയ്ക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി. അച്ഛന്റെ ഡെഡ് ബോഡി വിട്ടുകിട്ടാനുള്ള, ഇരുപത്തിയാറായിരം രൂപയ്ക്ക് വേണ്ടി പലരോടും ഇരന്നു. പലർക്ക് മുന്നിലും കൈ നീട്ടി. എന്റെ വിവാഹത്തിന് നാൽപത്തി മൂന്ന് ദിവസം ബാക്കി നിൽക്കെയാണ് അച്ഛനും മരണപ്പെട്ടത്. അച്ഛന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷം അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന ചേട്ടൻ മടങ്ങി പോയതോടെ, അച്ഛനും അമ്മയും ചേട്ടനും ഒന്നും ഇല്ലാതെയാണ് എന്റെ കല്യാണം നടന്നത്.

Also read; എന്റെ ശരീരത്തിൽ ആത്മവിശ്വാസമുണ്ട്, ഇനിയും ഫോട്ടോഷൂട്ട് നടത്തുമെന്ന് ജാനകി; നിന്റെ സിനിമ കണ്ടു തീർന്നതേയുള്ളൂ, അടിപൊളിയാക്കി; അഭിനന്ദിച്ച് നിമിഷയും

കുടുംബം നോക്കാനുള്ള തിരക്കിനിടയിൽ അച്ഛനെയും അമ്മയെയും സ്നേഹിക്കാൻ കഴിയാതെ പോയി. ആ സങ്കടത്തിലാണ് ഞാൻ എന്നും, ഇപ്പോൾ ഭർത്താവിനും കുടുംബത്തിനും ഒപ്പം സന്തോഷത്തോടെയാണ് ജീവിയ്ക്കുന്നത്. എന്റെ കല്യാണം ഉറപ്പിച്ച സമയത്ത് ആണ് അച്ഛനും അമ്മയും എല്ലാം മരണപ്പെടുന്നത്. കഷ്ടപ്പാടുകൾ അറിഞ്ഞാൽ എന്നെ ഇട്ടിട്ട് പോകും എന്ന് കരുതി ആ സമയത്ത് കണ്ണേട്ടനോട് ഒന്നും പറയാൻ പറ്റിയില്ല. പക്ഷെ ഭർത്താവിന്റെ അമ്മയോട് എല്ലാ കാര്യങ്ങളും പറയുന്നുണ്ടായിരുന്നു. കണ്ണേട്ടനോട് ഒന്നും പറയാൻ പറ്റാത്തതിൽ വിഷമമുണ്ട് എന്നും, അതിൽ മാപ്പ് ചോദിക്കുന്നു.

Advertisement