ഇതാരെങ്കിലും കേട്ട് വന്നാല്‍ ഉറപ്പായും ഞങ്ങളെ ഭ്രാന്താശുപത്രിയില്‍ ആക്കും; നടി വരദ പങ്കുവെച്ച വീഡിയോ

42

ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയാണ് നടി വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. ഇതിനോടകം നിരവധി പരമ്പരയില്‍ വരദ അഭിനയിച്ചു. ഇപ്പോള്‍ മാംഗല്യം എന്ന സീരിയലില്‍ വില്ലത്തിയായാണ് നടി അഭിനയിക്കുന്നത്.

Advertisements

സീരിയലിലെ നായിക മരിയ പ്രിന്‍സിനൊപ്പമുള്ള താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

‘സുഹൃത്തിനൊപ്പം ഒരു ലോജിക്കുമില്ലാതെ സംസാരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത്, ഇപ്പോള്‍ ഇതാരെങ്കിലും കേട്ട് വന്നാല്‍ ഉറപ്പായും ഞങ്ങളെ ഭ്രാന്താശുപത്രിയില്‍ ആക്കും എന്നാണ്’, എന്ന് വീഡിയോയ്ക്ക് ഒപ്പം വരദ കുറിക്കുന്നു. സീരിയലില്‍ എന്താ ക്യാരക്ടര്‍, ശരിക്കും നോക്ക് എന്തൊരു പാവമാ വരദ എന്നാണ് മറ്റൊരാള്‍ പറയുന്നു.

അതേസമയം ഈ അടുത്താണ് വരദയുടെ ജിഷിന്റെ വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ജിഷിന്‍ തന്നെയാണ് ഇത് തുറന്നു പറഞ്ഞത്. ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവം ആവുകയായിരുന്നു വരദ.

Advertisement