Home Entertainment Celebrities

ഭർത്താവ് മരിച്ച ശേഷം 20 കാരിയായ മകൾക്കായി ജീവിച്ച കോടിശ്വരിയുമായി വിവാഹം, പിന്നെ സംഭവിച്ചത്; നടൻ അനൂപ് മേനോന്റെ ജീവിത കഥ

62210

മലയാളം സിനിമാ ആരാധകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് അനൂപ് മേനോൻ. വിനയന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആണ് അനൂപ് മേനോൻ സിനിമയിൽ എത്തുന്നത്. നടൻ എന്നതിൽ ഉപരി തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളിൽ ഇതിനോടകം തന്നെ അനൂപ് മേനോൻ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.

നിരവധി ഹിറ്റ് സീരിയലുകളിൽ പ്രധാന കഥാപാത്രമായി എത്തിയ അനൂപ് മേനോൻ അക്കാലത്ത് മിനിസ്‌ക്രീ നിലെ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് സിനിമയിൽ സജീവമായ അനൂപ് മേനോൻ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവായി മാറുകയായിരുന്നു. അനൂപ് മേനോൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയും അനൂപ് മേനോനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. തീയറ്റർ റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Advertisements

അനൂപ് മേനോന്റെ സ്വകാര്യജീവിതത്തെ കുറിച്ച് അധികപേർക്കും അറിയില്ല. പ്രമുഖ നടി, ശ്വേത മോനോൻ ഇദ്ദേഹത്തിന്റെ കസിനാണെന്നത് പോലും ഏറെ വൈകിയാണ് സിനിമാപ്രേക്ഷകർ തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ അനൂപ് മേനോന്റെ ജീവിത സഖിയെ കുറിച്ചുള്ള വിവരങ്ങളും പുറത്തെത്തിയിരിക്കുകയാണ്.

അടുത്ത സുഹൃത്തായ ക്ഷേമ അലക്‌സാണ്ടറിനെയാണ് അനൂപ് മേനോൻ വിവാഹം ചെയ്തത്. ഒരു സുഹൃത്തിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്നു മാത്രമേ അനൂപ് മോനോൻ ആദ്യം പറഞ്ഞിരുന്നുള്ളൂ. പിന്നീടാണ് ക്ഷേമയെ കുറിച്ചുള്ള വിവരങ്ങൾ ആരാധകരെ തേടിയെത്തിയത്.

ALSO READ- ‘റൊമാന്റിക് സീനിൽ ഞാൻ അഭിനയിക്കുന്നത് ഭാര്യയ്ക്ക് താൽപര്യമില്ല’, ജോലി കളഞ്ഞ് മോഡലിംഗിലേക്കും അഭിനയിക്കാനും ഇറങ്ങിയ കൂടെവിടെയിലെ ഋഷിയുടെ യഥാർത്ഥ ജീവിതം

കോഴിക്കോട് ജനിച്ചുവളർന്ന അനൂപ് മേനോൻ പഠിച്ചത് തിരുവന്തപുരത്ത് ആയിരുന്നു. നിയമ ബിരുദധാരിയായ താരത്തിന് കേരള യൂണിവേഴ്സിറ്റിയിലെ ഫസ്റ്റ് റാങ്ക് ഹോൾഡർ എന്ന നേട്ടവും സ്വന്തമാക്കാനായി. പിന്നീട്, കൈരളി ടിവിയിലും സൂര്യ ടിവിയിലും അവതാരകനായും താരമെത്തി. പിന്നീട് സീരിയലിലേക്കും അതിനു ശേഷം, സിനിമയിലേക്കും എത്തുിയ അനൂപ് മേനോൻ ഇപ്പോൾ നിർമ്മാണത്തിലേക്കും കടന്നിരിക്കുകയാണ്.

2002 ൽ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, പല വേഷങ്ങളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. നടനായും സഹനടനായും സ്വഭാവ നടനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങി. അനൂപ് നായകനായി എത്തിയ 21 ഗ്രാമ്സ് എന്ന സിനിമ ജനപ്രീതി നേടിയിരുന്നു.

2014 ഡിസംബറിലാണ് അനൂപ് മേനോൻ വിവാഹിതനായത്. സുഹൃത്തായ ക്ഷേമ അലക്സാണ്ടിറിനെ വിവാഹം ചെയ്യുകയായിരുന്നു. വളരെ ലളിതമായ ചടങ്ങായിരുന്നു വിവാഹം. ക്ഷേമയുടേത് രണ്ടാം വിവാഹമാണ്. അവരുടെ ആദ്യ ഭർത്താവ് മരണപ്പെട്ടതിന് പിന്നാലെ മകളുമൊത്ത് ജീവിച്ചുവരികയായിരുന്നു. പിന്നീടാണ് ദീർഘനാളുകൾക്ക് ശേഷം അനൂപ് മേനോനെ വിവാഹം ചെയ്യുന്നത്. ക്ഷേമയെകുറിച്ചും വിവാഹത്തെ കുറിച്ചും അനൂപ് മേനോൻ തന്നെ വെളിപ്പെടുത്തിയിരുന്നു.

ALSO READ- കേരളത്തിനെ സംബന്ധിച്ചിടത്തോളം ന്യൂ നോർമൽ ദിൽഷ ആയിരിക്കാം, പ്രേക്ഷകർക്ക് തെറ്റ് പറ്റിയതാകാം; റോബിന്റെ പ്രണയം ഫെയ്ക്ക് എന്നും റിയാസ്

അഞ്ചു വർഷമായി നല്ല സുഹൃത്തുക്കളായിരുന്നു. ജീവിതത്തിൽ ഒരു പാട് പ്രതിസന്ധികൾ നേരിട്ട വ്യക്തിയാണ് ക്ഷേമ. എല്ലാ പ്രശ്നങ്ങളെയും ധൈര്യപൂർവ്വം ആണ് നേരിട്ടത്. 2006 ലാണ് ഹൃദയാഘാതം മൂലം ക്ഷേമയുടെ ഭർത്താവ് മരിച്ചത്. ഒരു മകളും ഉണ്ട്. പേര് ലില്ലി. മകൾക്ക് ഇപ്പോൾ 20 വയസ്സാണ്. നല്ല സുഹൃത്തായ ക്ഷേമയെ ഒടുവിൽ അനൂപ് മേനോൻ വിവാഹം ആലോചിക്കുകയായിരുന്നു.

ക്ഷേമ വളരെ ബോൾഡാണെന്നും അതാണ് അവളെ എനിക്ക് വളരെ ഇഷ്ടപ്പെട്ടതെന്നും അനൂപ് പറഞ്ഞിരുന്നു. വളരെ സന്തോഷകരമായ ജീവിതമാണ് ഇരുവരും നയിക്കുന്നത്. മകൾക്ക് ഒപ്പം വിദേശത്താണ് ക്ഷേമയിപ്പോൾ. സിനിമ തിരക്കുകളിൽ നിന്ന് ഒഴിയുമ്പോൾ അനൂപ് മോനോനും അങ്ങോട്ട് പോകാറുണ്ട്.

Advertisement