സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി ദളപതി ലുക്കുകൾ, ആറ്റ്‌ലി ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിൽ, ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ടു

19

സിനിമാ പ്രേമികളും ദളപതി വിജയ് ആരാധകരും ഏറെ കാത്തിരുന്ന ആറ്റ്‌ലി വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന വിജയിയ്ക്ക് ഉള്ള ജന്മദിന സമ്മാനം ആയി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്യുകയായിരുന്നു.

Advertisements

ബിഗിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിൽ ആണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത്.

ഒരു ഫുട്‌ബോൾ കളിക്കാരന്റെ വേഷത്തിലും ഒരു ലോക്കൽ ഗെറ്റപ്പിലും ആണ് വിജയ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഏതായാലും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറി കഴിഞ്ഞു ഈ പോസ്റ്റർ.

സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ വിജയ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എന്ന് തന്നെ പറയാം.

എജിഎസ് എന്റെർടൈന്മെന്റിന്റെ ബാനറിൽ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

തെറി, മെർസൽ എന്നീ ചിത്രങ്ങൾക്കു ശേഷം ആറ്റ്‌ലി വിജയുമായി ഒന്നിക്കുന്ന ചിത്രമാണ്. നയൻ താര നായികാ വേഷത്തിൽ എത്തുന്നു.

ഈ ചിത്രത്തിൽ ജാക്കി ഷെറോഫ്, കതിർ, വിവേക്, ഡാനിയൽ ബാലാജി, ആനന്ദ് രാജ്, ഇന്ദുജ രവിചന്ദ്രൻ, റീബ മോണിക്ക ജോൺ, വർഷ ബൊല്ലമ്മ, രാജ് കുമാർ, ദേവദർശിനി, യോഗി ബാബു, സൗന്ദർരാജ എന്നിവരാണ് മറ്റു താരങ്ങൾ.

Advertisement