വിജയ് ദേവരകൊണ്ട പ്രണയത്തിൽ തന്നെ; കാമുകി രശ്മികയെന്ന് സ്ഥിരീകരിച്ച് ബോളിവുഡ് താരപുത്രി അനന്യ പാണ്ഡെ

547

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് നടൻ വിജയ് ദേവരകൊണ്ടയും താരസുന്ദരി രശ്മിക മന്ദാനയും. അർജുൻ റെഡ്ഡി എന്ന തെലുങ്ക് സിനിമയാണ് വിജയ് ദേവരകൊണ്ടയുടെ തലവര മാറ്റിയത്. ഗീത ഗോവിന്ദത്തിലെ നായിക വേഷമായിരുന്നു രശ്മിക മന്ദാനയെ ആരാധകരുടെ ഹൃദയത്തിലേക്ക് കടത്തിവിട്ടത്.

കന്നട നടിയായ രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം ആദ്യമായി അഭിനയിച്ചത് 2018ൽ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലായിരുന്നു. ഗീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രശ്മിക അവതരിപ്പിച്ചത്. റൊമാന്റിക് കോമഡി ചിത്രമായ ഗീതാ ഗോവിന്ദം ബസ്സിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ടുപേർ തമ്മിൽ നടക്കുന്ന പ്രശ്നങ്ങളും പ്രണയവും വിവാഹവുമെല്ലാമാണ് പറഞ്ഞത്.

Advertisements

ചിത്രത്തിലെ പാട്ടുകളും സീനുകളുമെല്ലാം യൂത്തിനിടയിൽ ഹിറ്റായിരുന്നു. വിജയ് രശ്മിക ജോഡി ആളുകൾ സ്വീകരിച്ചതോടെ ഗീതാ ഗോവിന്ദത്തിന് ശേഷവും നിരവധി സിനിമകളിൽ രശ്മികയും വിജയിയും പ്രണയ ജോഡികളായി. പിന്നീട് ഡിയർ കോമ്രേഡ് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. വിവിധ ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. ഇപ്പോൾ ബോളിവുഡിലേക്ക് ചേക്കേറിയിരിക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും.

ALSO READ- ജീവിച്ച് ഇരിക്കുമ്പോൾ അച്ഛനമ്മമാരെ നോക്കുന്നതാണ് പുണ്യം; മാതാപിതാക്കളുടെ മരണത്തിനുശേഷം ബലിയിട്ട് പലരും കണക്കുതീർക്കുന്നുവെന്ന് എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ

തനിക്ക് ഒരുപ്രണയമുണ്ട് എന്ന് തുറന്ന് സമ്മതിക്കാൻ വിജയ് മടിക്കുകയാണെങ്കിലും ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് താര പുത്രി അനന്യ പാണ്ഡെ. വിജയ് ദേവരകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന് അനന്യ വെളിപ്പെടുത്തിയിരിക്കുകയാണ്.

ലിഗർ എന്ന സിനിമയിലൂടെയാണ് വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം. നായിക അനന്യ പാണ്ഡെയാണ്. ഇരുവരും ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും കോഫി വിത് കരൺ എന്ന ചാറ്റ് ഷോ യിലാണ് ഇത്തവണ എത്തിയത്.

ALSO READ-ആ പ്രണയകഥ പുറത്തുവരരുത്; സൽമാനെ നേരിട്ട് കണ്ട് താരം; മാധുരിയുടെ പേരിൽ തമ്മിലടിച്ച് സഞ്ജയ് ദത്തും സൽമാനും; ബോളിവുഡിലെ രഹസ്യകഥ ഇങ്ങനെ

പരിപാടിക്കിടെ കരണിന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് വിജയ് പ്രണയത്തിലാണെന്ന് അനന്യ സമ്മതിച്ചത്. ചോദ്യത്തിന് അവ്യക്തമായിട്ടുള്ള ഉത്തരമാണ് അനന്യ പറഞ്ഞതെങ്കിലും അത് രശ്മികയാണെന്ന് ആരാധകർക്ക് ഇറപ്പായിരിക്കുകയാണ്.

ചില നടന്മാരുടെ പേര് പറഞ്ഞിട്ട് അവർ ആരൊക്കെയാണ് ഡേറ്റിംഗ് നടത്തുന്നതെന്ന് സ്ഥിരീകരിക്കാൻ അനന്യയോട് പറഞ്ഞപ്പോഴാണ് ഈ മറുപടി എത്തിയത്. വിജയ് ദേവരകൊണ്ട എന്ന പേര് വന്നപ്പോൾ ‘റഷ്.. റഷ്.. മിഖ സിംഗ്’ ലൈനിലാണെന്ന് അനന്യ പറയുകയായിരുന്നു.

നടിയുടെ മറുപടി കേട്ടിട്ടും ഒന്നും പറയാതെ ചിരിച്ച് കൊണ്ടിരിക്കുകയാണ് വിജയ് ചെയ്തത്. ഒപ്പം നിങ്ങളങ്ങനെ കരുതുന്നുണ്ടോ എന്നും താരം ചോദിച്ചു.

രശ്മികയും വിജയ് ദേവരകൊണ്ടയും സിനിമയ്ക്ക് പുറത്ത് ഉറ്റസുഹൃത്തുക്കളാണ്. പരസ്പരം പിന്തുണ നൽകുന്നതും സൗഹൃദം കാത്തുസൂക്ഷിക്കുന്നതും കറങ്ങാൻ പോവുന്നതുമൊക്കെ പാപ്പരാസികൾക്ക് വിരുന്നായി. എങ്കിലും പ്രണയത്തിലാണോ എന്നുള്ള ചോദ്യം നിഷേധിക്കുകയാണ് ഇരുവരും.

Advertisement