Home Entertainment Celebrities

എന്തൊരു മനുഷ്യന്‍, എങ്ങനെയാണ് ഇങ്ങനെയിരിക്കുന്നത്, ഇത് കാണുമ്പോള്‍ നമുക്കൊക്കെ പോയി ചത്താ മതിയെന്ന് തോന്നും, മമ്മൂട്ടിയെ പറ്റി വിജയ് യേശുദാസ് പറയുന്നത് ഇങ്ങനെ

163

തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാള്‍ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

Advertisements

മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്.

Also Read: ഡീസന്റായിട്ടുള്ള വഴിയാണ് തമ്മിൽ ചേരുന്നില്ലെങ്കിൽ വേർപിരിയാമെന്നുള്ളത്; ദിലീപും മഞ്ജു വാര്യറും വേർപിരിഞ്ഞു; ഞെട്ടാൻ എന്താണ് ഉള്ളതെന്ന് മഞ്ജു പത്രോസ്

ഇപ്പോഴിതാ വിജയ് മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ ഓരോ തവണ കാണുമ്പോഴും ഈ മനുഷ്യന്‍ എങ്ങനെയാണ് ഇങ്ങനെയിരിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടെന്ന് വിജയ് പറയുന്നു.

മമ്മൂട്ടിയുടെ ഫോട്ടോ കണ്ടിട്ട് ദുല്‍ഖറിന് താന്‍ മെസ്സേജ് അയച്ചിട്ടുണ്ട്. മമ്മൂക്കയും ദുല്‍ഖറുമൊക്കെ തനിക്ക് സ്വന്തം ആള്‍ക്കാരെ പോലെയാണെന്നും ശരിക്കും ഈ ഇന്‍ഡസ്ട്രി ഒരു കുടുംബം പോലെയാണെന്നും ദുല്‍ഖറുമായുള്ള സൗഹൃദം കാരണം അവരുടെ വീട്ടില്‍ തനിക്ക് ഫ്രീയായി കയറി ചെന്ന് ഭക്ഷണമൊക്കം കഴിക്കാന്‍ പറ്റുമെന്നും വിജയ് പറയുന്നു.

Also Read: ‘വിവാഹമോചന വിദഗ്ധർ ഇപ്പോൾ എവിടെ? സത്യമറിഞ്ഞിട്ട് കാജോളിനേയും അജയിനേയും പിരിക്കാൻ നോക്കൂ’! വിവാഹമോചന വാർത്തയിലെ സത്യം വെളിപ്പെടുത്തി കാജോൾ

മമ്മൂക്കയോട് തനിക്ക് ഭയങ്കര ആരാധനയാണെന്ന് പറഞ്ഞ വിജയ് തമിഴ് താരം ധനുഷുമായുള്ള സൗഹൃദം തനിക്ക് പലപ്പോഴും പാരയാവാറുണ്ടെന്നും പറയുന്നു. പലരും ധനുഷിന്റെ ഡേറ്റ് കിട്ടാന്‍ തന്നെ വിളിച്ച് ചോദിക്കാറുണ്ടെന്ന് വിജയ് പറയുന്നു.

Advertisement