വാലിബന്‍ പൊളിക്കും, മലൈക്കോട്ടൈ വാലിബന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സ്റ്റണ്ട് മാസ്റ്റര്‍ വിക്രം മോര്‍, ആവേശത്തോടെ ആരാധകര്‍

1066

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

Advertisements

അതുകൊണ്ടുതന്നെ വളരെ ആകാംഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തരിക്കുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം ഗംഭീരമായ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

Also Read: പല്ലുതേക്കാതെ ഭക്ഷണം കഴിക്കുന്നത് പതിവ്, ചത്തൊന്നും പോവില്ലല്ലോ എന്നാണ് പറയുന്നത്, അപര്‍ണയെ കുറിച്ച് ജീവ പറയുന്നു

മോഹന്‍ലാലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇത് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിവാരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സ്റ്റണ്ട് മാസ്റ്റര്‍ മോര്‍.

ഈ ചിത്രത്തില്‍ നിരവധി ആക്ഷന്‍ സീനുകളുണ്ടെന്ന് അദ്ദേഹം സൂചന നല്‍കുന്നു. ചിത്രത്തിന്റെ ഷൂട്ടിന്റെ എണ്‍പത് ദിവസങ്ങള്‍ പിന്നിട്ടുവെന്നും ചിത്രീകരണം നടന്നത് രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിലാണെന്നും മോര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Also Read: അത് മനസ്സിലാക്കാന്‍ റോക്കറ്റ് സയന്‍സൊന്നും പഠിക്കേണ്ട, സാമാന്യ ബുദ്ധി മതി, ഒരു പെണ്ണിനോട് ഞാന്‍ കയറി പിടിച്ചോട്ടെ എന്ന് ചോദിക്കുന്നത് കണ്‍സെന്റല്ലെന്ന് ശ്രുതി ശരണ്യം

പവര്‍ പാക്ക്ഡ് ആയ ആക്ഷന്‍ സാഗയുടെ ചെറിയ തുടക്കമാണിത്. ഇനിയും ഒത്തിരി ദൂരം പോകാനുണ്ടെന്നും മലൈക്കോട്ടൈ വാലിബന്റെ ടീമുമായി നാല് ഫൈറ്റ് സീനുമകളാണുള്ളതെന്നും പറഞ്ഞ വിക്രം എല്ലാവര്‍ക്കും വിഷു ആശംസകളും നേര്‍ന്നു.

Advertisement