‘ഒരു വര്‍ഷത്തോളം വീട്ടില്‍, തേടി വന്ന റോളിന് വേണ്ടി മെലിയാന്‍ പറഞ്ഞു, കഷ്ടപ്പെട്ട് മെലിഞ്ഞപ്പോള്‍ സിനിമ തുടങ്ങുന്നതിന് മൂന്നുദിവസം മുന്‍പ് ഒഴിവാക്കി’: വിന്‍സി അലോഷ്യസ്

144

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് പിന്നീട് നടിയായി മാറിയ താരമാണ് വിന്‍സി അലോഷ്യസ്. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. വിന്‍സി ഇപ്പോള്‍ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിക്കഴിഞ്ഞു.

രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും വിന്‍സി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരുപാട് അവസരങ്ങള്‍ വരുമെന്ന് കാത്തിരുന്നിട്ടും ഒരു വര്‍ഷത്തോളം സിനിമ ലഭിക്കാതെ വന്നതിനെ കുറിച്ച് പറയുകയാണ് വിന്‍സി.

Advertisements

സിനിമയില്‍ വരുന്ന അവസരങ്ങള്‍ ഏത് നിമിഷവും നഷ്ടപ്പെടാമെന്നും അത്തരത്തില്‍ ചില അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നും വിന്‍സി പറയുന്നു. ഒരു സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചിട്ട് തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് പറഞ്ഞതെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വിന്‍സി വെളിപ്പെടുത്തി.
ALSO READ – കുട്ടിയായി അഭിനയിച്ചത് മോഹന്‍ലാലിന് ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല; മമ്മൂട്ടിയുടെ സിനിമയിലേക്കും വിളിച്ചിരുന്നു; തിരിച്ചവരവ് ഒരു വര്‍ഷം മുന്‍പേ ആഗ്രഹിച്ചത്: നടി സംഗീത
തനിക്ക് ഒരു സിനിമ വന്നു. നല്ല കഥാപാത്രം. അവര്‍ക്ക് ഞാന്‍ മെലിയണമായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടാന്‍ തുടങ്ങി. ഭക്ഷണം കുറച്ചു. തടി ഒതുങ്ങിത്തുടങ്ങി. എന്നാല്‍, സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു. മുറിയടച്ചിരുന്ന് കരഞ്ഞു. കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതോടെ തടി തിരികെപ്പിടിക്കാന്‍ തുടങ്ങിയെന്നും വിന്‍സി വിശദീകരിച്ചു.

ആ സമയത്താണ് ഡിപ്രഷനും ആങ്സൈറ്റിയും എന്താണെന്ന് അറിയുന്നത്. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് വികൃതിയിലേക്ക് വിളിക്കുന്നത്. സ്‌ക്രീന്‍ ടെസ്റ്റിന് പോയി. അത് ഓക്കെയായെന്നും വിന്‍സി പറഞ്ഞു.

ആദ്യം ക്യാരക്ടര്‍ റോള്‍ ആണെന്നാണ് കരുതിയത്. പിന്നെയാണ് സൗബിന്റെ നായികയാണെന്ന് അറിഞ്ഞത്. സൗബിന്‍, സുരാജേട്ടന്‍, സുരഭി ലക്ഷ്മി അവരെല്ലാം ഉണ്ടായിരുന്നു.

ALSO READ – ലിയോ സൂപ്പര്‍സ്റ്റാര്‍ ചിത്രമല്ല, വിജയ് എന്ന നടന്റെ ചിത്രം! പാര്‍ത്ഥിപനെ നെഞ്ചേലേറ്റി ആരാധകര്‍; സമ്മിശ്ര പ്രതികരണവുമായി സോഷ്യല്‍മീഡിയ

തനിക്ക് ആദ്യ പടം തിയേറ്റര്‍ ഹിറ്റാകണം എന്നായിരുന്നു സ്വപ്നം. പക്ഷേ ഹിറ്റായില്ല. എങ്കിലും ശ്രദ്ധിക്കപ്പെട്ടു. അതിനിടെ കൊവിഡ് കാലം വന്നു. ഉള്ള പ്രതീക്ഷയും പോയി എന്നാണ് വിന്‍സി പറയുന്നത്.

അന്ന് റിയാലിറ്റി ഷോ കഴിഞ്ഞപ്പോള്‍ അവസരങ്ങള്‍ ഒരുപാട് വരുമെന്നായിരുന്നു താന്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ ഒരു വര്‍ഷത്തേക്ക് ആരും തന്നെ വിളിച്ചില്ല. ഒരു വര്‍ഷത്തോളം കാത്തിരുന്നു. അതിനിടെ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പരസ്യചിത്രത്തിലേക്ക് വിളിക്കുകയായിരുന്നു.

എത്തിയപ്പോള്‍ തന്നെ ഞെട്ടിപ്പോയി മഞ്ജു വാര്യര്‍ക്കൊപ്പമാണ് അഭിനയിക്കേണ്ടത്. ക്യാമറ ചെയ്യുന്നത് ജോമോന്‍ ടി ജോണ്‍ ആണ്. ആകെ പേടിയായി. അതിനിടെ മഞ്ജു ചേച്ചിയോട് സംസാരിച്ചു.


അവര്‍ തന്നെ ടിവിയില്‍ കണ്ടിട്ടുണ്ടെന്നും അവരുടെ അമ്മയ്ക്കും തന്നെ ഇഷ്ടമാണെന്നുമൊക്കെ പറഞ്ഞു. അത് അറിഞ്ഞപ്പോള്‍ സന്തോഷമായി.
എന്നാല്‍ സ്റ്റേജില്‍ പതര്‍ച്ചയി
24 ടേക്ക് വരെയൊക്കെ എടുത്ത് എല്ലാവരുടേയും ക്ഷമയെ പരീക്ഷിച്ചു. പേടി കയറിയാല്‍ കയ്യീന്ന് പോകുമെന്ന പാഠം അതോടെ പഠിച്ചുവെന്നും വിന്‍സി പറയുന്നു.

Advertisement